ലയണൽ മെസ്സി ഗോളടിച്ചു തിളങ്ങി: വെനസ്വേലയെ എതിരില്ലാത്ത വീഴ്ത്തി അർജന്റീന

  • 26/03/2022


ബ്യൂണസ് അയേഴ്സ്∙ സൂപ്പർതാരം ലയണൽ മെസ്സി ഗോളടിച്ചു തിളങ്ങിയ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ, വെനസ്വേലയെ എതിരില്ലാത്ത വീഴ്ത്തി അർജന്റീന. അർജന്റീനയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ആതിഥേയരുടെ വിജയം. നിക്കോളാസ് ഗോൺസാലസ് (35), എയ്ഞ്ചൽ ഡി മരിയ (79), ലയണൽ മെസ്സി (82) എന്നിവരാണ് അർജന്റീനയ്ക്കായി ഗോൾ നേടിയത്.

ഖത്തർ ലോകകപ്പിന് മുൻപേതന്നെ യോഗ്യത ഉറപ്പാക്കിയ അർജന്റീന, ഈ വിജയത്തോടെ പോയിന്റ് പട്ടികയിൽ ബ്രസീലിനു താഴെ രണ്ടാമതെത്തി. 16 മത്സരങ്ങളിൽനിന്ന് 42 പോയിന്റുമായാണ് ബ്രസീൽ ഒന്നാമതു നിൽക്കുന്നത്. അത്രയും മത്സരങ്ങളിൽനിന്ന് അർജന്റീനയ്ക്ക് 38 പോയിന്റുണ്ട്.

Related Articles