ദോഹ: ഖത്തര്‍ ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തിലെ എതിരാളികളെ ഇന്നറിയാം. ഗ്രൂപ്പ് മത്സരക്രമം തീരുമാനിക്കുന്ന നറുക്കെടുപ്പ് , ഇന്ത്യന്‍ സമയം രാത്രി 9.30ന് ദോഹയിൽ തുടങ്ങും. 32 ടീമുകള്‍ മത്സരിക്കുന്ന ഖത്തര്‍ ലോകകപ്പിന് ഇതുവരെ യോഗ്യത ഉറപ്പാക്കിയത് 29 രാജ്യങ്ങള്‍. ഇനി 3 ടീമുകള്‍ക്ക് കൂടി ഖത്തര്‍ ബര്‍ത്ത് ഉറപ്പിക്കാം. അതിനായി 8 രാജ്യങ്ങള്‍ മത്സരിക്കുന്ന പ്ലേ ഓഫ് ബാക്കിയുണ്ടെങ്കിലും നറുക്കെടുപ്പ് വൈകിക്കുന്നില്ല.ഗ്രൂപ്പ് ഘട്ട മത്സരക്രമം തീരുമാനിക്കുന്ന ഇന്നത്തെ നറുക്കെടുപ്പ് എങ്ങനെയാണ് നടക്കുക എന്ന് പരിശോധിക്കാം. ആകെയുള്ള 32 ടീമുകളുടെ പേര് , 4 പാത്രങ്ങളിലായി എഴുതിയിടും. ഒരു പാത്രത്തിൽ 8 ടീമുകളുടെ പേരാവും ഉണ്ടാവുക. ആദ്യത്തെ പാത്രത്തിൽ ഒന്നാം ടീമായി ഉള്ളത് ആതിഥേയരായ ഖത്തറിന്‍റെ പേരാണ്.ഖത്തറിനുപുറമേ, ലോകകപ്പ് യോഗ്യത ഉറപ്പാക്കിയ ടീമുകളിൽ ഫിഫ റാങ്കിംഗില്‍ ഇപ്പോള്‍ മുന്നിലുള്ള ആദ്യ 7 സ്ഥാനക്കാരും ഉള്‍പ്പെടും. അതായത് ബ്രസീൽ, ബെൽജിയം, ഫ്രാന്‍സ്, അര്‍ജന്‍റീന, ഇംഗ്ലണ്ട്, സ്പെയിന്‍, പോര്‍ച്ചുഗൽ ടീമുകളുടെ പേരും ആദ്യ പാത്രത്തിലുണ്ട്.റാങ്കിംഗില്‍ തൊട്ടുപിന്നിലുള്ള എട്ട് ടീമുകളാണ് രണ്ടാം പാത്രത്തിൽ. കരുത്തരായ നെതര്‍ലന്‍ഡ്സ് , ജര്‍മ്മനി, ക്രൊയേഷ്യ, യുറുഗ്വായ് എന്നിവരടക്കം രണ്ടാം പാത്രത്തിലുണ്ട്. മൂന്നാം പാത്രത്തിൽ ഏഷ്യന്‍, ആഫ്രിക്കന്‍ ടീമുകളാണ് കൂടുതലും. റാങ്കിംഗില്‍ പിന്നിലുള്ള 5 ടീമുകളും പ്ലേ ഓഫ് കാക്കുന്ന മറ്റു ടീമുകളും ആകും അവസാന പാത്രത്തില്‍ ഉള്‍പ്പെടുക.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?