ദോഹ : അറബ് മേഖലയിലെ പ്രഥമ ഫുട്‍ബോൾ ലോകകപ്പിന്റെ ടിക്കറ്റ് വില്പനയ്ക്ക് മികച്ച പ്രതികരണം. ടൂർണമെന്റിന്റെ ആദ്യഘട്ട ടിക്കറ്റ് വില്പനയുടെ കണക്കുകൾ ഫിഫ ഔദ്യോഗികമായി പുറത്തുവിട്ടു. 8,04,186 ടിക്കറ്റുകളാണ് ആദ്യഘട്ടത്തിൽ ബുക്ക് ചെയ്യപ്പെട്ടത്. ആതിഥേയ രാജ്യമായ ഖത്തറിൽ നിന്നുള്ള കളിയാരാധകർ തന്നെയാണ് ഏറ്റവുമധികം ടിക്കറ്റുകൾ വാങ്ങിയത്. ഒപ്പം, അമേരിക്ക, ഇംഗ്ലണ്ട്, മെക്സിക്കോ, യു.എ.ഇ, ജർമനി, ഇന്ത്യ, ബ്രസീൽ, അർജന്റീന, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും ടിക്കറ്റ് സ്വന്തമാക്കിയവരുടെ പട്ടികയിൽ മുൻപന്തിയിലുണ്ട്. മൂന്ന് വ്യത്യസ്‍ത തരം ടിക്കറ്റുകളാണ് ആദ്യഘട്ടത്തിൽ വില്പനയ്ക്ക് ഉണ്ടായിരുന്നത്. ആദ്യ ഘട്ടത്തിൽ ടിക്കറ്റ് ലഭിക്കാഞ്ഞവർ അടുത്ത ഘട്ടങ്ങളിലും അപേക്ഷിച്ച്, ടിക്കറ്റ് കൈപ്പിടിയിലാക്കാനുള്ള പരിശ്രമത്തിലാണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?