ന്യൂയോർക്ക് : അറബ് മേഖലയിലെ പ്രഥമ ഫുട്‍ബോൾ ലോകകപ്പിന് വേദിയൊരുക്കുന്ന ഖത്തറിന് ഐക്യരാഷ്ട്രസഭയുടെ ആശംസ. ഒപ്പം, ലോകകപ്പിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രത്യേക പ്രമേയം സഭ പാസാക്കുകയും ചെയ്തു. ഖത്തർ അവതരിപ്പിച്ച പ്രമേയത്തെ 106 രാജ്യങ്ങളാണ് അനുകൂലിച്ചത്.ലോകത്തിന്റെ നാനാഭാഗത്തും ആരാധകരുള്ള വിനോദമാണ് ഫുട്‍ബോൾ എന്നും, ലോകസമാധാനത്തിനായി ഫുട്‍ബോളിന് ഏറെ കാര്യങ്ങൾ ചെയ്യാനാവുമെന്നും ഐക്യരാഷ്ട്രസഭ വിലയിരുത്തി. പരിസ്ഥിതി അടക്കമുള്ള അനേകം കാര്യങ്ങളിൽ ലോകകപ്പ് സംഘാടനത്തിനിടെ ഖത്തർ ശ്രദ്ധ ചെലുത്തണമെന്നും ഐക്യരാഷ്ട്രസഭ നിർദ്ദേശിച്ചു. ഐക്യരാഷ്ട്രസഭയുടെ ഖത്തർ പ്രതിനിധി ഷെയ്ഖ ആലിയ അഹമ്മദ് ബിൻ സൈഫ് അൽ താനിയാണ് പ്രമേയം അവതരിപ്പിച്ചത്
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?