ഇന്ത്യക്കാർ ‘നാറ്റിക്കും’, പാക്ക് കളിക്കാരെ നിരീക്ഷിക്കാനാണ് ഭാര്യമാരെ ഒപ്പം വിട്ടത്

  • 15/04/2022


മുംബൈ: 2012ൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ഇന്ത്യയിൽ പര്യടനത്തിന് വന്ന സമയത്ത്, കളിക്കാർക്കൊപ്പം അവരുടെ ‌ഭാര്യമാരെക്കൂടി അയച്ചത് കളിക്കാരെ ‘നിരീക്ഷിക്കുന്നതിനാണെ’ന്ന് വെ‌ളിപ്പെടുത്തി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) മുൻ തലവൻ സാക അഷ്റഫ്. ഇന്ത്യൻ മാധ്യമങ്ങൾ പാക്കിസ്ഥാൻ കളിക്കാരുടെ പെരുമാറ്റ ദൂഷ്യങ്ങളിൽ ശ്രദ്ധയൂന്നാൻ സാധ്യതയുള്ളതിനാൽ അത്തരം പ്രശ്നങ്ങളും വിവാദങ്ങളും ഒഴിവാക്കുന്നതിനാണ് ഭാര്യമായെ ഒപ്പം അയച്ചതെന്നാണ് അഷ്റഫിന്റെ വെളിപ്പെടുത്തൽ. 2012ലാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ഏറ്റവും ഒടുവിൽ ഇന്ത്യയിൽ ദ്വിരാഷ്ട്ര പരമ്പരയ്ക്കായി എത്തിയത്.‌‌

ഞാൻ പിസിബി തലവനായിരിക്കെ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ഇന്ത്യയിൽ പര്യടനത്തിനായി പോയിരുന്നു. അന്ന് കളിക്കാർക്കൊപ്പം അവരുടെ ‌ഭാര്യമാരേക്കൂടി അയയ്ക്കാമെന്ന് നിർദ്ദേശിച്ചത് ഞാനാണ്. ഇന്ത്യൻ മാധ്യമങ്ങൾ ഏതെ‌ങ്കിലും വിധത്തിൽ വിവാദങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പായിരുന്നതിനാൽ അത്തരം പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനാണ് ഇത്തരമൊരു നടപടി കൈക്കൊണ്ടത്. മാത്രമല്ല, കളിക്കാരെ നിരീക്ഷിക്കാൻ കൂടിയാണ് ഭാര്യമാരെ കളിക്കാർക്കൊപ്പം അനുവദിച്ചത്’ – അഷ്റഫ് വെ‌ളിപ്പെടുത്തി.

Related Articles