ലോകകപ്പ് ചിഹ്നങ്ങൾ ദുരുപയോഗം ചെയ്തതിന് ഖത്തറിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു

  • 10/05/2022



ദോഹ : ഫിഫയുടെ മുൻകൂർ അനുമതിയില്ലാതെ 2022 ഫിഫ ലോകകപ്പ് ഔദ്യോഗിക ലോഗോ പതിച്ച വസ്ത്രങ്ങളും തൊപ്പികളും വില്പന നടത്തിയ അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ സാമ്പത്തിക, സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പ്രത്യേക വിഭാഗം അറിയിച്ചു. ലോകകപ്പ് ചിഹ്നങ്ങൾ പതിച്ച ടീ ഷർട്ടുകളും തൊപ്പികളും ഉൾപ്പെടെയുള്ള വസ്ത്രങ്ങളുടെ ചിത്രങ്ങൾ ആഭ്യന്തര മന്ത്രാലയം ട്വിറ്ററിൽ പങ്കുവെച്ചു.

വിശദമായ പരിശോധനയ്ക്കും അന്വേഷണത്തിനും ശേഷമാണ്  പ്രതിയെ അറസ്റ്റ് ചെയ്യുകയും ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ അടങ്ങിയ വസ്ത്രങ്ങൾ പിടിച്ചെടുത്തതെന്നും മന്ത്രാലയം അറിയിച്ചു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. തുടര്നടപടികൾക്കായി പ്രതികളെ പ്രോസിക്യൂഷന് കൈമാറി.

ലോകകപ്പ് ചിനങ്ങളും പ്രതീകങ്ങളും മുൻ‌കൂർ അനുമതിയില്ലാതെ ഉപയോഗിച്ചാൽ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന് മന്ത്രാലയം പല തവണ മുന്നറിയിപ്പ് നൽകിയിരുന്നു.

Related Articles