ആഡംബര വാച്ചുകൾ നൽകാമെന്ന വാഗ്ധാനം നൽകി 1.63 കോടി വെട്ടിച്ചു: പരാതിയുമായി ഋഷഭ് പന്ത്

  • 24/05/2022



ആഡംബര വാച്ചുകൾ നൽകാമെന്ന വാഗ്ധാനം നൽകി 1.63 കോടി വെട്ടിച്ചെന്ന പരാതിയുമായി ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്. ഹരിയാന ക്രിക്കറ്റ് താരം മൃണാങ്ക് സിങിനെതിരെയാണ് പന്തിൻ്റെ പരാതി. ആഡംബര വാച്ചുകൾ കുറഞ്ഞ വിലയിൽ നൽകാമെന്ന് വാഗ്ധാനം നൽകി മൃണാങ്ക് തന്നെ പറ്റിക്കുകയായിരുന്നു എന്ന് പന്തിൻ്റെ അഭിഭാഷകൻ ഏകലവ്യ ദ്വിവേദി പറഞ്ഞു. ഒരു കച്ചവടക്കാരനെ കബളിപ്പിച്ച കേസിൽ മൃണാങ്ക് ഇപ്പോൾ ജയിലിലാണ്.

“സോണൽ ക്രിക്കറ്റ് അക്കാദമി ക്യാമ്പിൽ വച്ചാണ് മൃണാങ്കും പന്തും പരിചയപ്പെട്ടത്. 2021ൽ, താൻ ആഡംബര വസ്തുക്കളുടെ കച്ചവടം ആരംഭിച്ചെന്ന് മൃണാങ്ക് പന്തിനെ പറഞ്ഞുവിശ്വസിപ്പിച്ചു. കുറഞ്ഞ വിലയ്ക്ക് ആഡംബര വാച്ചുകൾ നൽകാമെന്ന് മൃണാങ്ക് വാഗ്ധാനം നൽകിയതനുസരിച്ച് പന്ത് ഒരു വലിയ തുക മൃണാങ്കിൻ്റെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറി. തുടർന്ന് ഈ വാഗ്ധാനങ്ങൾ പാലിക്കാൻ സാധിക്കാതിരുന്നതോടെ മൃണാങ്കിനു വക്കീൽ നോട്ടീസ് അയച്ചു. 1.63 കോടി രൂപ നൽകി ഒത്തുതീർപ്പാക്കാമെന്ന് മൃണാങ്ക് പറഞ്ഞു. ഈ തുകയ്ക്കുള്ള ചെക്കും താരം പന്തിനു നൽകി. എന്നാൽ, ഈ ചെക്ക് ബൗൺസായി.”- അഭിഭാഷകൻ പറഞ്ഞു.

Related Articles