വിംബിള്‍ഡണില്‍ ചരിത്രനേട്ടവുമായി ജര്‍മന്‍ താരം താത്ജാന മരിയ

  • 06/07/2022



ലണ്ടന്‍: വിംബിള്‍ഡണില്‍ ചരിത്രനേട്ടവുമായി ജര്‍മന്‍ താരം താത്ജാന മരിയ. 34-ാം വയസില്‍ ആദ്യ ഗ്രാന്‍സ്ലാം സെമിഫൈനല്‍ ബെര്‍ത്ത് നേടിയാണ് മരിയ എല്ലാവരേയും അമ്പരപ്പിച്ചത്. ക്വാര്‍ട്ടറില്‍ നാട്ടുകാരിയായ ജൂലി നെയ്മിയറെ തോല്‍പിച്ചാണ് മരിയയുടെ മുന്നേറ്റം. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു ജയം. രണ്ട് മക്കളുടെ അമ്മയായ മരിയയുടെ നാല്‍പ്പത്തിയാറാം ഗ്രാന്‍സ്ലാം മത്സരമായിരുന്നു ഇത്. 

2007ല്‍ ഗ്രാന്‍സ്ലാമില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും ഇതിന് മുന്‍പ് രണ്ടാം റൗണ്ടിനപ്പുറം കടന്നത് ഒരിക്കല്‍ മാത്രമായിരുന്നു. കഴിഞ്ഞ വര്‍ഷം രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ച മരിയ ആറ് മാസം മുമ്പാണ് കളിക്കളത്തിലേക്ക് തിരിച്ചെത്തിയത്. ഇതോടെ ഓപ്പണ്‍ യുഗത്തില്‍ ഗ്രാന്‍സ്ലാം സെമിയിലെത്തുന്ന ഏറ്റവും പ്രായമേറിയ താരമെന്ന നേട്ടവും മരിയ സ്വന്തമാക്കി.

പുരുഷ വിഭാഗത്തില്‍ നൊവാക് ജോക്കോവിച്ചിന് പിന്നാലെ ആതിഥേയതാരം കാമറൂണ്‍ നോറിയും സെമിയിലെത്തി. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ ഡേവിഡ് ഗോഫിനെ കീഴടക്കിയാണ് വിംബിള്‍ഡണില്‍ അവസാന നാലിലെത്തിയത്. സ്‌കോര്‍ 3-6, 7-5, 2-6, 6-3, 7-5. ജോക്കോവിച്ചാണ് സെമിയില്‍ നോറിയുടെ എതിരാളി. 

Related Articles