സിംഗപ്പൂര്‍ ഓപ്പണ്‍: വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി വി സിന്ധു ക്വാര്‍ട്ടറില്‍

  • 15/07/2022



സിംഗപ്പൂര്‍: സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്‍റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി വി സിന്ധു ക്വാര്‍ട്ടറില്‍. ആവേശപ്പോരാട്ടത്തില്‍ ചൈനയുടെ ഹാന്‍ യുവിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകളില്‍ മറികടന്നാണ് സിന്ധു ക്വാര്‍ട്ടറിലെത്തിയത്. 

സ്കോര്‍ 17-21 21-11 21-19. ആദ്യ ഗെയിം നഷ്ടമായശേഷമായിരുന്നു സിന്ധുവിന്‍റെ തിരിച്ചുവരവ്. ടൂര്‍ണമെന്‍റിലെ മൂന്നാം സീഡായ സിന്ധു സെമിയില്‍ ലോക റാങ്കിംഗില്‍ 38ാ സ്ഥാനക്കാരിയായ സായ്ന് കവാക്കാമിയ നേരിടും.

തായ്‌ലന്‍ഡ് താരം പോണ്‍പാവി ചോചുവോങിനെ നേരിട്ടുള്ള ഗെയിമുകളില്‍ അട്ടിമറിച്ചാണ് കവാക്കാമി സെമിയിലെത്തിയത്. സ്കോര്‍ 21-17 21-19. ഈ മാസം ബര്‍മിങ്ഹാമില്‍ ആരംഭിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പുള്ള അവസാന ടൂര്‍ണമെന്‍റായതിനാല്‍ സിംഗപ്പൂര്‍ ഓപ്പണില്‍ കിരീടം നേടിയാല്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആത്മവിശ്വാസത്തോടെ സിന്ധുവിന് ഇറങ്ങാനാവും.

Related Articles