ബെര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണം. ഭാരോദ്വഹനത്തില്‍ അചിന്ത സിയോളിയാണ് സ്വര്‍ണം സ്വന്തമാക്കിയത്. ബര്‍മിംഗ്ഹാമില്‍ ഇന്ത്യ മൂന്നാം ദിനം അവസാനിപ്പിച്ചത് സ്വര്‍ണത്തിളക്കത്തോടെ. ഭാരോദ്വഹനത്തില്‍ അഭിമാനമായി അചിന്ത സിയോളി. 73 കിലോ വിഭാഗത്തില്‍ ഗെയിംസ് റെക്കോര്‍ഡോടെയാണ് അചിന്തയുടെ നേട്ടം. സ്‌നാച്ചില്‍ 143 കിലോയും ക്ലിന്‍ ആന്‍ഡ് ജര്‍ക്കില്‍ 170 കിലോയും ഉയര്‍ത്തിയ അചിന്ത 313 കിലോഭാരവുമായി ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തെത്തിയ മലേഷ്യന്‍ താരത്തേക്കാള്‍ പത്ത് കിലോയാണ് അചിന്ത കൂടുതല്‍ ഉയര്‍ത്തിയത്.ഭാരോദ്വഹനത്തില്‍ ഇന്ത്യക്ക് ഇന്ന് രണ്ട് ഫൈനലുണ്ട്. 81 കിലോ വിഭാഗത്തില്‍ ഉച്ചയ്ക്ക് രണ്ടിന് അജയ് സിംഗും വനിതകളുടെ 71 കിലോവിഭാഗത്തില്‍ രാത്രി 11ന് ഹര്‍ജീന്ദര്‍ സിംഗും മെഡല്‍ പ്രതീക്ഷയോടെ മത്സരത്തിനിറങ്ങും. നീന്തലില്‍ വൈകിട്ട് 3.51ന് മലയാളിതാരം സജന്‍ പ്രകാശിന്റെ 100 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ ഹീറ്റ്‌സ്. രാത്രി ഒന്നിന് ശ്രീഹരി നടരാജ് 50 മീറ്റര്‍ ബാക്ക് സ്‌ട്രോക്ക് ഫൈനലിനിറങ്ങും. ബാഡ്മിന്റണ്‍ മിക്‌സഡ് ടീം ഇനത്തിലും ടേബിള്‍ ടെന്നിസ് പുരുഷ ടീം ഇന്നത്തിലും ഇന്ത്യക്ക് ഇന്ന് സെമിഫൈനലുണ്ട്. ടേബിള്‍ ടെന്നിസില്‍ നൈജീരിയയും ബാഡ്മിന്റണില്‍ സിംഗപ്പൂരുമാണ് എതിരാളികള്‍. ബോക്‌സിംഗ് , സൈക്ലിംഗ്, സ്‌ക്വാഷ് , ജൂഡോ ഇനങ്ങളിലും ഇന്ത്യക്ക് ഇന്ന് മത്സരമുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?