തരിക്കഞ്ഞി

  • 05/02/2020

ആദ്യമായി നോമ്പെടുക്കുന്നവർ നിർബന്ധമായും കഴിച്ചിരിക്കേണ്ട ആഹാരമാണ് തരിക്കഞ്ഞി. ഇത് നോമ്പുതുറക്കുന്ന ആൾക്ക് ആശ്വാസമാകുന്നതോടൊപ്പം അതുവരെ നോമ്പെടുത്തതിന്റെ ക്ഷീണവും ഇല്ലാതാക്കും.

തരിക്കഞ്ഞി തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ

റവ – കാൽക്കപ്പ്
ചെറുതായി അരിഞ്ഞ ചുവന്നുള്ളി – രണ്ടു ടേബ്ൾ സ്പൂൺ
നെയ്യ് – രണ്ടു ടേബ്ൾ സ്പൂൺ
തേങ്ങാപ്പാൽ – നാലു കപ്പ്
ഉണക്ക മുന്തിരി – 6 എണ്ണം
കശുവണ്ടിപ്പരിപ്പ് – 6 എണ്ണം
പഞ്ചസാര – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ ഒരു ടേബ്ൾ സ്പൂൺ നെയ്യ് ഒഴിച്ച് ചൂടാക്കി റവയിട്ട് അൽപനേരം ചെറുതീയിൽ വറുക്കുക. ഇതിൽ അരക്കപ്പ് തേങ്ങാപ്പാലൊഴിച്ച് നന്നായി വേവിക്കുക. ബാക്കിയുള്ള തേങ്ങാപ്പാൽ കൂടി ചേർത്ത് നന്നായി തിളപ്പിച്ച് എടുക്കുക. തിളച്ചുവരുമ്പോൾ കഞ്ഞിയിൽ ആവശ്യത്തിന് പഞ്ചസാര ഇടുക. കഞ്ഞി തീരെ കുറുകാൻ പാടില്ല. കുടിക്കാൻ പാകത്തിനായിരിക്കണം ഇതിന്റെ അയവ്. ഒരു ടേബ്ൾ സ്പൂൺ നെയ്യ് ഒരു പാനിൽ ഒഴിച്ച് ചൂടാക്കി ചെറുതായി അരിഞ്ഞ ഉള്ളിയിട്ട് വറുക്കുക. ഇത് തയാറാക്കി വെച്ചിരിക്കുന്ന കഞ്ഞിയിലേക്ക് കോരിയിടുക. വറുത്തുവെച്ച കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവയും കഞ്ഞിയിൽ ചേർത്ത് ഇളക്കുക. നോമ്പ് നോൽക്കുന്ന ആൾക്ക് ഈ കഞ്ഞി വളരെ ആശ്വാസമേകും. നഷ്ടപ്പെട്ട ഊർജം വീണ്ടെടുക്കാൻ സഹായകരമാകും.

Related Articles