തിളച്ച എണ്ണയില്‍ നിന്നും ഭക്ഷണം വറുത്തു കോരുന്നത് കൈകൊണ്ട്; വ്യത്യസ്തയായി ഈ സ്ത്രീ

  • 28/10/2020

തിളച്ച എണ്ണയില്‍ നിന്നും വെറും കൈകൊണ്ട് വറുത്തെടുത്ത ഭക്ഷണങ്ങള്‍ കോരിയെടുത്ത് വ്യത്യസ്തയാവുകയാണ് വഴിയോരകച്ചവടക്കാരിയായ സ്ത്രീ. ബജിയോ മറ്റെന്ത് വിഭവമോ ആയിക്കോട്ടോ വെറും കൈകൊണ്ട് അവ തിളച്ച എണ്ണയില്‍ നിന്നും വറുത്ത് കോരി എടുക്കും. കൈകളില്‍ ഗ്ലൗസോ മറ്റൊന്നും ധരിക്കാതെയാണ് ഇവര്‍ വളരെ കൂളായി തിളച്ച എണ്ണയില്‍ കൈകള്‍ മുക്കുന്നത്. 

സമൂഹമാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ വൈറലാകുന്നുണ്ട്. നിരവധിപ്പേരാണ് ഇതിനകം വീഡിയോ കണ്ടിരിക്കുന്നത്. ഇവര്‍ക്ക് ചുറ്റും കൂടിനില്‍ക്കുന്ന ആളുകള്‍ വളരെ അമ്പരപ്പോടെ ഇത് നോക്കി നില്‍ക്കുന്നത് കാണാം. മാവില്‍ കുഴച്ച ബജി പോലുള്ള വിഭവം ഒരു ഭാവഭേദവുമില്ലാതെ വെറും കൈകൊണ്ട് എണ്ണയിലിടുന്നതും മറിച്ചിടുന്നതുമെല്ലാം വീഡിയോയില്‍ കാണാം.

Related Articles