അണ്ടര്‍ ഗ്രൗണ്ടില്‍ നിര്‍മ്മിച്ച സിമ്മിങ് പൂളിനെ ഒരു റസ്‌റ്റോറന്റാക്കി മാറ്റി സമൂഹമാധ്യമങ്ങളില്‍ ഇടം നേടിയിരിക്കുകയാണ് പാരീസിലെ ലെസ് ബെയ്ന്‍സ് എന്ന ഹോട്ടല്‍. കൊറോണ മൂലം വളരെയധികം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് സിമ്മിങ് പൂളിനെ റസ്റ്റോറന്റാക്കി മാറ്റി വേറിട്ട ആശയവുമായി ലെസ് ബെയ്ന്‍സ് എത്തിയിരിക്കുന്നത്. സിമ്മിങ് പൂള്‍ വറ്റിച്ച് ഒരു റസ്‌റ്റോറന്റിന് വേണ്ട എല്ലാ സൗകര്യങ്ങളും ഹോട്ടല്‍ അതികൃതര്‍ അതില്‍ ഒരുക്കിയിട്ടുണ്ട്. നീളത്തിലുള്ള വലിയ മേശകളാണ് ഭക്ഷണം കഴിക്കാന്‍ ഒരുക്കിയിരിക്കുന്നത്. ആകര്‍ഷകമായ ലൈറ്റുകള്‍ ഉപയോഗിച്ച് ഡൈനിങ് ഏരിയ മനോഹരമാക്കിയിട്ടുണ്ട്. തങ്ങളുടെ അണ്ടര്‍ ഗൗണ്ട് റസ്‌റ്റോറന്റില്‍ അനേകംപേര്‍ ഭക്ഷണം കഴിക്കാനായി എത്തുമെന്ന പ്രതീക്ഷയിലാണ് ഹോട്ടല്‍ അധികൃതര്‍. കോറോണ രോഗത്തിന്റെ പശ്ചാത്തലത്തില്‍ ആറ് മാസത്തോളം ലെസ് ബൈയ്ന്‍സ് അടച്ചിട്ടിരുന്നു. ഇപ്പോള്‍ റസ്‌റ്റോറന്റിന്റെ പ്രവര്‍ത്തനം മാത്രം വീണ്ടും പുനരാരംഭിച്ചിരിക്കുകയാണ്. സിമ്മിങ് പൂളില്‍ ഒരുക്കിയിരിക്കുന്ന റസ്‌റ്റോറന്റിന് പുറമെ ഹോട്ടലിന്റെ മറ്റ് ഭാഗങ്ങളിലും ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?