ലോക്ക്ഡൗണ്‍ കാലത്ത് വീട്ടില്‍ അടച്ചു പൂട്ടി ഇരുന്നപ്പോള്‍ അടുക്കളയായിരുന്നു മിക്കവരുടെയും പരീക്ഷണ ശാല. പുതിയ വിഭവങ്ങള്‍ ഉണ്ടാക്കിയും പുതിയത് കണ്ടെത്തിയും പലരും പാചകത്തില്‍ വിദഗ്ദരായി മാറി. ഇപ്പോള്‍ അത്തരത്തില്‍ ഉള്ള ഒരു പാചക പരീക്ഷണമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. രസഗുള ബിരിയാണി അതാണ് ഒരു ഫുഡ് ബ്ലോഗര്‍ കണ്ടെത്തിയിരിക്കുന്ന വിഭവം. രസഗുള ബിരിയാണി റൈസ് ചേര്‍ത്ത് ഉണ്ടായിരിക്കുകയാണ് ബ്ലോഗര്‍. ബിരിയാണി റൈസില്‍ കുഴഞ്ഞ് കിടക്കുകയാണ് രസഗുള. ബ്ലോഗര്‍ പങ്കുവെച്ച വീഡിയോയെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധി ഭക്ഷണപ്രേമികളാണ് രംഗത്തെത്തിയിരിക്കുന്നത്. ബിരിയാണി എന്നത് ഒരു വികാരം ആണെന്നും ആ വികാരത്തില്‍ തൊട്ട് കളിക്കരുത് എന്നുമാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ബിരിയാണി ഇങ്ങനെ കൊല്ലണമായിരുന്നോ എന്നും ബിരിയാണി റൈസ് ചേര്‍ത്ത് രസഗുള ഉണ്ടാക്കിയാല്‍ അത് രസഗുള പുലാവാണ് എന്നും പലരും കമന്റ് ചെയ്തിട്ടുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?