പ്രതിരോധ ശേഷി വര്‍ധിപ്പിക്കണോ? ഇതു കുടിച്ചാല്‍ മതി; ഇമ്മ്യൂണിറ്റി ഡ്രിങ്ക് പങ്കുവെച്ച് മസാബ ഗുപ്ത

  • 10/10/2020


പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനായി പല പാനീയങ്ങളും മിക്കവരും തയ്യാറാക്കി കുടിക്കാറുണ്ട്. അത്തരത്തില്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് ദിവസവും കുടിക്കുന്ന ഇമ്മ്യൂണിറ്റി ഡ്രിങ്കിന്റെ വിവരങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ഫാഷന്‍ ഡിസൈനറും ബോളിവുഡ് താരം നീന ഗുപ്തയുടെ മകളുമായ മസാബ ഗുപ്ത. ജീരകം, ഇഞ്ചി തുടങ്ങിയവ ചേര്‍ത്ത് വെറും അഞ്ച് മിനുട്ടില്‍ തയ്യാറാക്കാന്‍ സാധിക്കുന്ന ഒരു പാനീയത്തിന്റെ റെസിപ്പിയാണ് മസാബ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.  

ഒരു കറുവാപ്പട്ടയും ഒരു ഇഞ്ചിയും, അര ടീസ്പൂണ്‍ മേത്തിയും അര ടീസ്പൂര്‍ ജീരകവും ഒരു കുരുമുളകും ചൂട് വെള്ളത്തില്‍ ചേര്‍ത്താണ് മസാബ തന്റെ ഇമ്മ്യൂണിറ്റി ഡ്രിങ്ക് തയ്യാറാക്കുന്നത്. രാവിലെ നടക്കാന്‍ പോയി തിരിച്ച് വന്നതിനുശേഷമാണ് മസാബ തന്റെ ഈ പാനീയം ദിവസവും കുടിക്കുന്നത്. പ്രതിരോധ ശേഷി വര്‍ധിക്കാന്‍ ഇത് നല്ലൊരു പാനീയമാണെന്ന് മസാബ പറയുന്നു.

Related Articles