കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ ഉള്‍പ്പടെ പലരുടയും ഇഷ്ടപ്പെട്ട ഒരു വിഭവമാണ് ഐസ്‌ക്രീം. അതുകൊണ്ടുതന്നെകോണ് ഐസ്‌ക്രീം, ചോക്കോബാര്‍ തുടങ്ങി വിവിധ തരത്തിലുള്ള ഐസ്‌ക്രീമുകള്‍ കഴിക്കാറുമുണ്ട്. ഐസ്‌ക്രീം ഉണ്ടാക്കി ഗിന്നസ് റെക്കോര്‍ഡ് നേടിയിരിക്കുകയാണ് ഇറ്റലിക്കാരനായ ദിമിത്രി പാന്‍സിയേര. ഒരു കോണില്‍ 125 സ്‌കൂപ് ഐസ്‌ക്രീം നിറച്ചാണ് ദിമിത്രി പാന്‍സിയേര റേക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. 123 സ്‌കൂപ് നിറച്ച് റെക്കോര്‍ഡ് നേടിയ അഷ്‌രിത ഫര്‍മാന്‍ എന്ന വ്യക്തിയുടെ റെക്കോര്‍ഡാണ് ദിമിത്രി പാന്‍സിയേര തകര്‍ത്തിരിക്കുന്നത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. 2013 ല്‍ ഒരു കോണില്‍ 85 സ്‌കൂപുകള്‍ നിറച്ച് ദിമിത്രി പാന്‍സിയേര തന്നെയാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. എന്നാല്‍ ഈ റെക്കോര്‍ഡ് ഫര്‍മാന്‍ തകര്‍ത്തു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?