റയ്യാൻ വാതിലുകൾ തുറക്കാറായി മാസങ്ങളുടെ നേതാവിന് സ്വാഗതം

  • 23/04/2020

ഇസ്ലാം കാര്യങ്ങളിൽ നാലാമത്തേതാണ് റമളാൻ നോമ്പ്. മാസങ്ങളുടെ നേതാവ്.എല്ലാ പാപങ്ങളും നീക്കി വ്രതാനുഷ്ഠാനത്തിനൊരുങ്ങി വിശ്വാസി സമൂഹം.

കോവിഡ്-19 പശ്ചാത്തലത്തിൽ ലോകം വിറങ്ങലരിച്ചു നിൽകുമ്പോൾ പല രാജ്യങ്ങളും ലോക്ക് ഡൗണും കർഫ്യൂവും ഏർപ്പെടുത്തിയിട്ടും എല്ലാ ആരാധനലയങ്ങളും മത ബൗദ്ധിക വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടും ഈ മഹാമാരിയെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ് ലോകം. എല്ലാ മത പണ്ഡിതന്മാർരും ഈ നിർദേശത്തെ അനുകൂലിക്കുന്നുണ്ട്.

ഏറ്റവും കൂടുതൽ ജനങ്ങൾ നിസ്കരിക്കാൻ പള്ളിയിലേക്ക് പോകുന്ന റമസാൻ മാസം. ഇ റമസാനിൽ ഒരു ആരാധന കർമം പോലും പള്ളിയിൽ പോയി ചെയ്യാൻ പറ്റാതെ വിഷമത്തിലാണ് വിശ്വാസി സമൂഹം.റംസാനിൽ സ്രേഷ്ടമാക്കപ്പെട്ട തറാവീഹ് നിസ്കാരം ( വിശ്രമ നിസ്കാരം )നഷ്ടപെടുന്ന ഒരു വ്രതാനുഷ്ഠാനമാണിത്.

ഏറ്റവും കൂടുതൽ റംസാൻ മാസത്തിൽ കുട്ടികളാണ് പള്ളിയിൽ പോകാൻ ആഗ്രഹിക്കൽ. മഗ്‌രിബിന് പള്ളിയിൽ വിഭവങ്ങൾ ഒരുക്കിയുള്ള ഇഫ്താറുകളിൽ സംബന്ധിക്കാൻ, ജീരക കഞ്ഞിയും ഫ്രൂട്സും, ബിരിയാണിയും ഒക്കെ കൂടുകാരോടൊത് കഴിക്കുമ്പോൾ കിട്ടുന്ന അവരുടെ ആ സന്തോഷം പറയേണ്ടതില്ല. മത്സരിച്ചാണ് പലരും വ്രതമെടുക്കൽ, അത്പോലെ തന്നെയാണ് തറാവീഹ് നിസ്കാരത്തിൽ അവർ കാണിക്കുന്ന ആവേശവും.അവസാനം നിസ്കാരത്തിനു ശേഷം ഇമാം ചെല്ലികൊടുക്കാറുള്ള നിയ്യത്ത് അതൊക്കെ വളരെ ഉച്ചത്തിൽ പറയാനുള്ള ആ ആവേശം വലുതാണ്.
കോവിട്-19 പശ്ചാത്തലത്തിൽ ഈ വർഷത്തെ വ്രതാനുഷ്ഠാനവും അത് പോലെ തന്നെ വീട്ടിൽ നിന്നുള്ള ഇഫ്താറുകളും ചിലവ് ചുരുങ്ങും.

റമളാൻ മാസത്തിലെ നാളത്തെ ഫർള് നോമ്പിനെ അല്ലാഹുതആലാക്ക് വേണ്ടി നോറ്റു വിടുവാൻ ഞാൻ കരുതി.പ്രഭാതം മുതൽ പ്രതോഷം വരെ മുഴുപ്പട്ടിണിയിൽ ആയി മുഴുവൻ സഹോദരങ്ങളും വ്രതാനുഷ്ടാനം നടത്തും.

വിശ്വാസികൾക്ക് വിളവെടുപ്പ് കാലമാണ് റമളാൻ, കൂടുതൽ വിജയകരമായ രീതിയിൽ വിളവെടുക്കാൻ നമുക്ക് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

വായനക്കാർക്ക് റംസാൻ ആശംസകൾ

ഫായിസ് ബേക്കൽ കുവൈത്ത്

Related Blogs