സുരക്ഷ പരിശോധന: പിടിയിലായ ആറ് വിദേശികളെ നാടുകടത്തി

  • 12/08/2025



കുവൈത്ത് സിറ്റി: അഹമ്മദി ഗവർണറേറ്റിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ പിടിയിലായ ആറ് വിദേശികളെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റി. ഇവർക്ക് കുവൈത്തിലേക്ക് തിരികെ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി.

അഹമ്മദി സുരക്ഷാ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ ലഫ്റ്റനന്റ് കേണൽ അബ്ദുൽ അസീസ് അൽ അസ്‌ലാവിയും ഫഹാഹീൽ മുനിസിപ്പാലിറ്റിയുടെ പ്രതിനിധിയായി ഫഹാഹീൽ മുനിസിപ്പാലിറ്റി സെന്റർ മേധാവി മുഹമ്മദ് ഖുനൈസ് അൽ ഹജ്‌രിയും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ചേർന്നാണ് പരിശോധന നടത്തിയത്. അറസ്റ്റിലായതിന് പുറമെ, രണ്ട് കാരവനുകളും പത്ത് ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും ഈ പരിശോധനയിൽ നീക്കം ചെയ്തു.

Related News