ടയറുകളിൽ ഒളിപ്പിച്ച് സിഗരറ്റ് കടത്താൻ ശ്രമം

  • 11/08/2025


കുവൈത്ത് സിറ്റി: നുവൈസീബ് അതിർത്തി ചെക്ക്പോസ്റ്റിൽ നിന്ന് വൻതോതിൽ സിഗരറ്റ് കടത്താനുള്ള ശ്രമം കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞു.

ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, പരിശോധനാ മേഖലയിലൂടെ കടന്നുപോയ ഒരു വാഹനത്തിൽ പതിവ് പരിശോധന നടത്തുന്നതിനിടെ 20 പെട്ടി സിഗരറ്റ് കണ്ടെത്തി.

തുടർന്ന് വാഹനത്തെ എക്‌സ്-റേ മെഷീൻ വഴി പരിശോധിച്ചപ്പോൾ നാല് ടയറുകളിലും അസാധാരണമായ സാന്ദ്രത കണ്ടെത്തി. തുടർന്ന് നടത്തിയ മാനുവൽ പരിശോധനയിൽ, ടയറുകൾക്കുള്ളിൽ സൂക്ഷ്മമായി ഒളിപ്പിച്ച നിലയിൽ 620 പെട്ടി സിഗരറ്റ് കണ്ടെത്തുകയായിരുന്നു. 

പിടിച്ചെടുത്ത സാധനങ്ങളുടെയും സംശയിതരുടെയും നേരെ കേസെടുത്ത് നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി കസ്റ്റംസ് അറിയിച്ചു.

Related News