ബോർഡർ വഴി ആയുധം കടത്താൻ ശ്രമം; തോക്കുകളും വെടിയുണ്ടകളും പിടികൂടി

  • 11/08/2025


കുവൈത്ത് സിറ്റി: അബ്ദലി അതിർത്തി ചെക്ക്പോസ്റ്റിൽ നിന്ന് ആയുധങ്ങളും വെടിയുണ്ടകളും കടത്താൻ നടത്തിയ ശ്രമം കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞു. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് പുറത്തിറക്കിയ പ്രസ്താവനയിൽ, നിരോധിത വസ്തുക്കളുടെ കടത്ത് തടയുന്നതിനുള്ള തുടർച്ചയായ പരിശ്രമങ്ങളുടെ ഭാഗമായി, അബ്ദാലി കസ്റ്റംസ് ഇൻസ്പെക്ടർമാർ അനുമതിയില്ലാത്ത ആയുധങ്ങളും വെടിയുണ്ടകളും കടത്താനുള്ള ശ്രമം പരാജയപ്പെടുത്തുകയായിരുന്നുവെന്ന് അറിയിച്ചു.

ഇറാഖിൽ നിന്ന് എത്തിയ ഒരു കുവൈത്ത് പൗരന്റെ ശരീര പരിശോധനയിൽ അനുമതിയില്ലാത്ത രണ്ട് തോക്കുകളും അതേ കാലിബറിലുള്ള 50 വെടിയുണ്ടകളും പിടികൂടി. മറ്റൊരു സംഭവത്തിൽ, കുവൈത്തിൽ നിന്ന് ഇറാഖിലേക്ക് യാത്ര പുറപ്പെട്ടിരുന്ന ഒരു ഇറാഖി പൗരൻ — യാത്രക്കാരെ കൊണ്ടുപോകുന്ന ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇയാളുടെ വാഹനത്തിൽ പരിശോധന നടത്തി. രഹസ്യ ഇടങ്ങളിൽ ഒളിപ്പിച്ച നിലയിൽ 12 മില്ലീമീറ്റർ വലുപ്പമുള്ള 1,395 ഷോട്ട്ഗൺ വെടിയുണ്ടകൾ കണ്ടെത്തി. പിടിച്ചെടുത്ത സാധനങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയതായി കസ്റ്റംസ് അറിയിച്ചു.

Related News