“The Golden Rule: He who has the gold makes the rules.” സ്വർണ്ണം റെക്കോർഡ് വിലയിൽ !!

  • 17/05/2020

2012 ജനുവരിയിൽ ആണ് എന്റെ വിവാഹം നടക്കുന്നത്, സ്വർണ്ണ വില അന്നും എല്ലാ റെക്കോർഡുകളും തകർത്ത് രോഹിത് ശർമയെപ്പോലെ നില്ക്കുകയായിരുന്നു (പവന് 24840), രോഹിത് ശർമ്മയല്ലേ അദ്ദേഹം ഇടയ്ക്കിടെ സ്വന്തം റെക്കോർഡ് തകർത്തുകൊണ്ടിരിക്കും. ഞാൻ പറയാൻ ഉദ്ദേശിച്ചത് ചില സമയത്തെ ഗോൾഡ് വില കാണുമ്പോൾ നമ്മൾ വിചാരിക്കും ഇതാണ് അതിന്റെ പീക്ക്, ഇനി മുകളിലേക്ക് പോകില്ല, ഇപ്പോൾ വാങ്ങിയാൽ വൻ നഷ്ട്ടം സംഭവിക്കും.. പക്ഷേ ശർമാജി നമ്മളെ പറ്റിച്ചുകൊണ്ടേയിരിക്കും.

ചില കണക്കുകൾ നോക്കാം, 2012 (അന്നത്തെ റെക്കോർഡ് വിലയിൽ) 10 പവൻ സ്വർണം വാങ്ങിയ ആൾക്ക് 2020 ൽ എത്ര ലാഭം കിട്ടിയെന്ന് നോക്കാം
(33979x 10 = 339790) - (24840 x 10 = 248400) = 91390. അടിപൊളി അല്ലേ.. പക്ഷേ ഇദ്ധേഹം ഒരു ജ്വലിറിയിൽ പോയി ആഭരണമായായിരുന്നു ഇത് വാങ്ങിയെതെങ്കിൽ ലാഭത്തിൽ സംഭവിച്ച നഷ്ടത്തെ കുറിച്ച് നോക്കാം. 10 പവന് 10 % മേക്കിങ് ചാർജ്‌ കൊടുത്താൽ ഒരു പവന്റെ വിലയായി അപ്പോൾ സംഭവിച്ച നഷ്ട്ടം 33979 രൂപയാണ് (35% പണിക്കൂലിയുള്ള ടെംപിൾ, കോണ്ടംപരി ഡിസൈനുകൾ വാങ്ങിവച്ചവരുടെ കാര്യം ഞാൻ പറയുന്നില്ല)
പിന്നെ ടാക്സ് അത് നമ്മൾ മലയാളികൾക്ക് ബാധകമല്ലാത്തതുകൊണ്ട് അതിലൂടെ നഷ്ട്ടം വന്നിരിക്കാനിടയില്ല.. ഡീമോണിറ്റൈസേഷന് സമാനമായ പണിയൊന്നും കിട്ടാതിരിക്കാൻ പ്രാർത്ഥിക്കാം.

എങ്ങിനെ ഈ നഷ്ട്ടം മറികടക്കാം? എങ്ങിനെ കൂടുതൽ ലാഭം ഉണ്ടാക്കാം? അതിനെപ്പറ്റിയാണ് ഈ ലേഖനം.

ആദ്യം നമുക്ക് ഗോൾഡ് ഏതെല്ലാം രീതിയിൽ വാങ്ങാം എന്ന് നോക്കാം.

  1. സ്വർണ്ണ നാണയങ്ങൾ/കട്ടി/ആഭരണങ്ങൾ: വളരെ പരമ്പരാഗതമായ നിക്ഷേപ രീതിയാണിത്. ഗോൾഡ് നമ്മുടെ കൈവശം വയ്ക്കാം എന്നുള്ളതും എപ്പോൾ വേണമെങ്കിലും പണമാക്കി മാറ്റം എന്നുള്ളതുമാണിതിന്റെ മുഖ്യആകർഷണം. പക്ഷേ ആഭരണങ്ങൾ ആയി വാങ്ങുമ്പോൾ നല്ലൊരു ശതമാനം പണിക്കൂലി ഇനത്തിൽ ജ്വല്ലറികൾ ഈടാക്കും. നമ്മൾ വാങ്ങുന്ന സ്വർണ്ണത്തിന്റെ പ്യൂരിറ്റി ആണ് മറ്റൊരു തലവേദന, പിന്നെ ഇത് സുരക്ഷതമായി സൂക്ഷിക്കാനുള്ള ബുധിമുട്ടും ഉണ്ട്, മറ്റൊരു ന്യൂനത ഇതിന്റെ ലിക്വിഡിറ്റി അല്ലെങ്കിൽ വിൽക്കാനുള്ള ബുദ്ധിമുട്ടാണ്. വാങ്ങുമ്പോൾ നൽകുന്ന വില വിൽക്കുമ്പോൾ ലഭിക്കില്ല. (Difference in buying and selling rate).
  2. ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് അഥവാ ETF : ഷെയർ മാർക്കറ്റ് വഴി ഡീമാറ്റ് അക്കൗണ്ട് ഉപയോഗിച്ച സ്വർണ്ണത്തിൽ ഇൻവെസ്റ്റ് ചെയ്യുന്ന രീതിയാണിത് 99.9 % പ്യൂരിറ്റയുള്ള സ്വർണമാണ് നമുക്കിതുവഴി ലഭിക്കുന്നത്, മ്യൂച്ചൽ ഫണ്ടുകൾ പോലെ ഇതിനും ഒരു ഫണ്ട് മാനേജ് ചാർജ്ജും ഷെയ്ർബ്രോക്കർമ്മാർ വഴി വാങ്ങുന്നതുകൊണ്ട് വാങ്ങുമ്പോഴും വിൽക്കുമ്പോളും ബ്രോക്കറേജ്ഉം ഉണ്ടാകുമെന്നുള്ളതാണ് ഒരു ന്യൂനത.
  3. ഡിജിറ്റൽ ഗോൾഡ്:
    ഗോൾഡ് ഓൺലൈൻ ആയി വിവിധ പയ്മെന്റ്റ് ആപ്പുകൾ വഴി വാങ്ങാൻ സാധിക്കും, ഒരു രൂപ മുതൽ എത്ര രൂപ വരെയും നിക്ഷേപിക്കാം, 5 വർഷത്തെ ലോക്കിന് പീരീഡ് ഉണ്ട്, ഗോവെര്മെന്റ് അപ്രൂവ്ഡ് ആയ MMTC - PAMP എന്ന കമ്പനി ആണ് ഇത് ഹോൾഡ് ചെയ്യുന്നത്. ഇതിന്റെ ഒരു പ്രധാന ന്യൂനത എന്ന് പറയുന്നത് ജ്വല്ലറികളെപ്പോലെ ഗോൾഡ് വാങ്ങിക്കുമ്പോഴും വിളിക്കുമ്പോഴും വ്യത്യസ്ഥ നിരക്കുകൾ ആണെന്നുള്ളതാണ്.
  4. സോവറിൻ ഗോൾഡ് ബോണ്ട് (SGB):
    ഗോൾഡ് ഇൻവെന്റമെന്റിലെ ഹീറോ ആണ് സോവറിൻ ഗോൾഡ് ബോണ്ട് (SGB), സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് വളരെ ആകർഷകമായ ഒരു സ്കീം ആണിത്, സ്വർണ്ണത്തിന്റെ ഇറക്കുമതി കുറക്കാൻ റിസർവ് ബാങ്ക് കൊണ്ടുവന്ന ഒരു സ്‌കീം ആണിത്.

എങ്ങിനെ വാങ്ങാം, എത്ര വാങ്ങാം?
ബാങ്കുകൾ വഴിയോ പോസ്റ്റ് ഓഫിസ് വഴിയോ, ഡീമാറ്റ് അക്കൗണ്ടുകൾ (ഓഹരി വിപണി) വഴിയോ ഇത് വാങ്ങാൻ സാധിക്കും, മിനിമം ഇൻവെസ്റ്റ്മെന്റ് 1 ഗ്രാം ആണ് എത്ര തുകക്ക് വേണമെങ്കിലും വാങ്ങാം.

സവിശേഷതകൾ :-
. നിക്ഷേപിച്ച തുകക്ക് 2.5% വാർഷിക പലിശ ലഭിക്കും.
. ഓൺലൈൻ ആയി വാങ്ങുമ്പോൾ ഇതിന് ഒരുഗ്രാമിന് 50 രൂപയുടെ ഡിസ്‌കൗണ്ടും ലഭിക്കും.
. മുടക്കുന്ന മുഴുവൻ തുകക്കും സ്വർണം ലഭിക്കും (ചെറിയ ഒരു വിതരണ കമ്മീഷൻ ചാർജ്ജ് ഒഴികെ).
. 8 വർഷ കാലാവധി പൂർത്തിയായാൽ ടാക്സുകൾ ബാധകമല്ല (ക്യാപിറ്റൽ ഗൈൻ ടാക്സും, വെൽത്ത് ടാക്സും).
. കാലാവധി പൂർത്തിയായാൽ ആ സമയത്തെ സ്വർണ്ണ നിരക്കനുസരിച്ചുള്ള പണം നമ്മുടെ അക്കൗണ്ടിൽ തിരിച്ചു ക്രെഡിറ്റ് ആകും.
. SGB നമുക്ക് ലോണുകൾ ആവശ്യമുള്ള സമയത്ത് ഈടായും ഉപയോഗിക്കാം എന്നതാണ് മറ്റൊരു സവിശേഷത.
. 100 % ശുദ്ധമായ സ്വർണം.
. സൂക്ഷിക്കാനുള്ള സൗകര്യവും, ചിലവില്ലായ്മയും (ലോക്കർ ഫീസ്) സുരക്ഷിതത്വവും.

ന്യൂനതകൾ :-
റിസർവ് ബാങ്ക് നിശ്ചയിക്കുന്ന ചില ദിവസങ്ങളിൽ മാത്രമേ ഇത് വാങ്ങുവാനായി ലഭിക്കുകയുള്ളു.
8 വർഷം ലോക്ക് ഇൻ പീരീഡ് ഉണ്ടെന്നുള്ളതാണ് ഒരു ന്യൂനത (5 വർഷത്തിന് ശേഷം ഇത് പിൻവലിക്കാമെങ്കിലും ടാക്സ് ബാധകമാകും).

ആഭരണങ്ങൾക്കായി സ്വർണം വാങ്ങുന്നവർ അത് തുടരുക, നിക്ഷേപമായി വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് മുകളിൽ പറഞ്ഞ രീതികൾ ഉപയോഗപ്പെടുത്താം.

(തുടരും)

fb.me/sreenishchembon

Related Blogs