ഹൃദയാരോഗ്യം

  • 04/07/2020

ഇന്ന് വളരെ സർവ്വ സാധാരണമായി യുവാക്കളിൽ കണ്ടു വരുന്ന ഒരു ആരോഗ്യ പ്രശ്നമാണ് ഹൃദയാഘാതം.25 മുതൽ 45 വയസ്സുവരെ ഉള്ളവരിൽ ഇത് അധികമായി കാണപ്പെടുന്നു .45 വയസില് താഴെയുള്ള ചെറുപ്പക്കാരിലെ മരണം ശ്രദ്ധിയ്ക്കേണ്ട ഒന്നാണ്. നമ്മുടെ ഹൃദയത്തിലേയ്ക്കു രക്തം നല്കുന്ന ചെറിയ രക്തക്കുഴലുകളില് ബ്ലോക്ക് വന്നാണ് ഇതു സംഭവിയ്ക്കുന്നു. ഇതിലൂടെ ഹൃദയത്തിന് ആവശ്യമായ രക്തവും ഓക്സിജനും ലഭിയ്ക്കാതെ വരുന്നതാണ് ഒരു കാര്യം. ജീവിത ചര്യയയിലുള്ള മാറ്റങ്ങളാണ് പ്രധാന കാരണം. ഇസ്കീമിക് ഹാര്ട്ട് അറ്റാക്ക് എന്നു പറയാം. മറ്റൊന്ന് കാര്ഡിയാക് അരിത്തീമിയ എന്ന അവസ്ഥയാണ്. ഹൃദയത്തിന്റെ താളത്തില്, മിടിപ്പില് വരുന്ന വ്യത്യാസം. 70-90 വരെയാണ് സാധാരണ മിടിപ്പിന്റെ വ്യത്യാസം. ഇതിലൂടെയാണ് മറ്റു ഭാഗങ്ങളിലേയ്ക്കു രക്തമെത്തുന്നത്.
ഹൃദയത്തിന്റെ പമ്പുകള്ക്കു വരുന്ന തകരാറ്, ഒരു ചെറിയ നിമിഷം ഇതെന്തെങ്കിലും കാരണത്താല് നിന്നു പോയാല് മതി, ഹൃദയം സ്തംഭിയ്ക്കാന്. ഇതു കൃത്രിമ വഴികളിലൂടെ വീണ്ടും നല്കാന് സാധിച്ചാല് രക്ഷപ്പെടാം. പക്ഷേ ഇതു പലപ്പോഴും സാധിയ്ക്കാതെ വരുന്നു. പക്ഷേ അതിനു സാധിയ്ക്കാതെ പോകുന്നതാണ് പലരേയും അകാലത്തില് മരണം കവര്ന്നെടുക്കാന് കാരണമാകുന്നത്. മൂന്നാമത്തെ കാരണം ഹൃദയത്തിന്റെ കോശങ്ങളെ ബാധിയ്ക്കുന്ന അണുബാധകള്. ഇത്തരത്തില് അണുബാധകളെങ്കില് രണ്ടു മൂന്നു ദിവസം മുന്പേ ചില ലക്ഷണങ്ങള് പ്രത്യക്ഷപ്പെടും. ഇത്തരം ലക്ഷണം അവഗണിയ്ക്കുകയോ ഇതിനായി വിശ്രമിയ്ക്കാതെ ഇരിയ്ക്കുന്നതോ സെക്കന്ററി അറ്റാക്കിനു കാരണമാകാം.
കൊറോണ, ഡെങ്കു പോലുള്ള പല ഇന്ഫെക്ഷനുകളും കാരണമാകും. ഇതല്ലാതെ ഹൃദയത്തിന്റെ വാല്വുകള്ക്കുണ്ടാകുന്ന തകരാറുകളോ പേശികളുടെ വലിപ്പക്കൂടുതലോ ഇത്തരത്തിലെ പെട്ടെന്നുള്ള ഹൃദയ പ്രശ്നങ്ങള്ക്കു കാരണമാകാം. ഇത് ചിലരില് ജന്മനാ ഉള്ള തകരാറുകള് കാരണവുമാകാം. ഏറ്റവും പ്രധാനമായത് ഇസ്കീമിക് അറ്റാക്കാണ്. അതായത് ഹൃദയത്തിലേയ്ക്കുള്ള രക്തക്കുഴലുകള്ക്കുള്ള തടസം തന്നെ. ഇതിനു കാരണം ഇന്നത്തെ ലൈഫ് സ്റ്റൈലാണ്. വ്യായാമക്കുറവ്, ഇരുന്നുള്ള ജോലി, ഉറക്കക്കുറവ്, സ്ട്രെസ് തുടങ്ങിയ പല കാരണങ്ങളും. പണ്ടത്തെ തലമുറ ചെയ്തിരുന്നതു പോലെ വിയര്ത്തുള്ള ജോലികളല്ല. നടക്കുന്നതിന് പകരം ലിഫ്റ്റും വാഹനങ്ങളും. ടിവിയുടെ, കമ്പ്യൂട്ടറുകളുടെ മുന്നിലുള്ള ഇരിപ്പ് ഇതെല്ലാം അപകടമാണ്.
ഇതല്ലാതെ ഭക്ഷണ രീതികള്. പ്രോസസ് ഭക്ഷണം, കൊഴുപ്പു കൂുടതലുള്ള ഭക്ഷണം എന്നിവയെല്ലാം കാരണമാകുന്നു. ഇതു പോലെ സ്ട്രെസ് പോലുള്ള അവസ്ഥകള് മറ്റൊരു കാരണമാണ്. പലരും പുകവലി, മദ്യപാനം പോലുള്ളവയാണ് ഇത്തരം സ്ട്രെസിന് കാരണമാകുന്നത്. ഇത്തരം ശീലമെങ്കില് ഇവര്ക്ക് അറ്റാക്ക് സാധ്യത നാലിരട്ടിയാണ്. ഇതു പോലെ നല്ല ഉറക്കം കിട്ടാത്തവര് , ഇവരിലെല്ലാം തന്നെ ഫ്രീ റാഡിക്കലുകള്, സെല്ലുലാര് ഇന്ഫ്ളമേഷന് വരുന്നു. ഇതെല്ലാം അറ്റാക്കിലേയ്ക്കു വഴി തെളിയ്ക്കും.
പലപ്പോഴും നെഞ്ചു വേദന, കയ്യിലേയ്ക്കു വ്യാപിയ്ക്കുന്നു എന്നതാണ് അറ്റാക്ക് ലക്ഷണമായി കാണുന്നത്. എന്നാല് എല്ലാവരിലും ഇതാകണം എന്നില്ല. ചിലരില് നെഞ്ചിലൊരു കല്ലെടുത്തു വച്ച പോലെ തോന്നല്, നടക്കുമ്പോഴും മറ്റുമുള്ള കിതപ്പ്, നെഞ്ചു വലിഞ്ഞു മുറുകുന്നതു പോലെ തോന്നല്, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, തൊണ്ട വലിഞ്ഞതു പോലെ തോന്നല് എന്നിവയെല്ലാം ഈ രോഗ ലക്ഷണമാണ്. പ്രത്യേകിച്ചും ആസ്തമ ഇല്ലാത്തൊരാള്ക്ക് ആസ്തമയുള്ളതു പോലെയുള്ള ലക്ഷണം ഇതിന്റെ ലക്ഷണമാകാം. പലരും ഇത് ആശുപത്രിയില് പോയി ആദ്യം ഒരു ഇസിജി എടുത്താലും അറിയണം എന്നില്ല, വീണ്ടും അല്പ സമയം കഴിഞ്ഞ ശേഷമെടുക്കുന്ന പല ഇസിജികളിലെ പലപ്പോളും ഇതു തെളിയുകയുള്ളൂ. ഇതിനാല് തന്നെ ഒറ്റ ഇസിജിയില് എല്ലാം ശരിയാണ് എന്ന നിഗമനത്തില് എത്തേണ്ടതില്ലെന്നര്ത്ഥം.
പരിഹാരങ്ങളുണ്ട്, ലൈഫ് സ്റ്റൈലില് വ്യത്യാസം. പാരമ്പര്യമായി ഇത്തരം അവസ്ഥയെങ്കില് ആരോഗ്യകാര്യത്തില് കൂടുതല് ശ്രദ്ധ വേണം. ആറു മാസം കൂടുമ്പോള് ലിപിഡ് പ്രൊഫൈല്, ബിപി, ഷുഗര് എന്നിവ ഉറപ്പു വരുത്തണം. പ്രത്യേകിച്ചും 30കള് കഴിയുമ്പോള്. ഉയരത്തിനൊത്ത ശരീരഭാരം, അരവണ്ണം കൂടാതെ നോക്കുക. ദിവസവും 40 മിനിറ്റെങ്കിലും വ്യായാമം വേണം. ആരോഗ്യകരമായ ഭക്ഷണം, ഉറക്കം എന്നിവ ശീലമാക്കുക. യോഗ, മെഡിറ്റേഷന് പോലുള്ള ശീലമാക്കുക. താങ്ങാവുന്നത്ര ജോലി ഭാരം മാത്രം മതി. ഇല്ലെങ്കില് ആയുസെരിഞ്ഞടങ്ങുന്നത് ഹൃദയത്തിന്റേതാകുമെന്നോര്ക്കുക.

Related Blogs