ഇൻഷുറൻസ്!!! WOW LIC അല്ലേ!!! ഏതൊരു കേരളീയനും മനസ്സിൽ ആദ്യം വരുന്ന പേരാണല്ലേ.. അടിപൊളി കമ്പനിയാണ്.. പക്ഷേ!!!

  • 25/07/2020

എന്താണ് മിസ്റ്റർ ഒരു പക്ഷേ ??? പറയാം.. ആദ്യം ഒന്ന് രണ്ട് ചോദ്യങ്ങൽ ചോദിക്കട്ടെ…

  1. നിങ്ങൾ എന്തിനാണ് ഇൻഷുറൻസ് പരിരക്ഷ എടുക്കുന്നത് ?
  2. നിങ്ങൾ ആരൊക്കെയാണ് ഇൻഷുറൻസ് പോളിസിയെ ഒരു സമ്പാദ്യമാർഗ്ഗമായി കാണുന്നത് ?
  3. എന്താണ് എൻഡൌൺമെന്റ് പ്ലാൻ? എന്താണ് ടേം ഇൻഷുറൻസ് (Term Insurance)

ഒന്നും പിടികിട്ടുന്നില്ല അല്ലെ..

അപ്പോൾ നമുക്ക് വിഷയത്തിലേക്ക് കടക്കാം.. നമ്മളിൽ പലരും ഇൻഷുറൻസ് പ്ലാനിനെ കാണുന്നത് ഒരു സമ്പാദ്യമാർഗ്ഗമായാണ്, ഇത് തികച്ചും തെറ്റായ ഒരു സമീപനമാണ്, കാരണം സമ്പാദ്യത്തിന് (wealth creation) വേറെ ഒരുപാട് മാർഗ്ഗങ്ങൾ ഉണ്ട്.

ആദ്യം നമുക്ക് ഇൻഷുറൻസ് പരിരക്ഷ എന്തിനാണെന്ന് നോക്കാം.. ആദ്യം നമ്മൾ മനസിലാക്കേണ്ടത് ആർക്ക് വേണ്ടിയാണ് നമ്മൾ ഇൻഷുറൻസ് എടുക്കുന്നത് എന്നാണ്, ഒരു അപകടം പറ്റി ജോലിയോ ബിസിനസ്സോ ചെയാൻ സാധിക്കാതെവരികയാണെങ്കിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകുവാനും ചികിത്സക്കും വേണ്ടിയും, ഇനി നമ്മൾ ഇല്ലാത്ത ഒരു അവസ്ഥ ഉണ്ടാകുകയാണെങ്കിൽ നമ്മുടെ കുടുംബത്തിന് സാമ്പത്തിക ബുദ്ധിമുട്ടില്ലാതെ ജീവിക്കാൻ വേണ്ടിയും അല്ലേ.. അതേ

അപ്പോൾ നമ്മൾ ആദ്യം ചിന്തേക്കേണ്ടത് നമ്മൾക്ക് എത്ര രൂപയുടെ റിസ്ക് കവറേജ് വേണം എന്നതാണ്, ജീവിത സാഹചര്യങ്ങൾ അനുസരിച്ചു ഇത് പലർക്കും പല തുക ആയിരിക്കും, അതുകൊണ്ടു നമ്മുടെ ഇൻഷുറൻസ് പരിരക്ഷയും നമ്മുടെ വരുമാനത്തിന് അനുസരിച്ചായിരിക്കണം ചെയേണ്ടത് (Income index).

അതായത് ഒരു ശമ്പളം വാങ്ങുന്ന ആൾക്ക് ഉണ്ടാകുന്ന റിസ്‌ക്കിനേക്കാൾ ഒരുപാട് കൂടുതൽ ആയിരിക്കും ഒരു ബിസിനസ്സ് ചെയ്യുന്ന ആളിന്റെ റിസ്ക്, കാരണം നമ്മൾ ബിസിനസ്സ് ചെയ്യുമ്പോൾ പല തരത്തിലുള്ള ലോണുകളും ഉണ്ടാകും, കൂടാതെ റിസീവബിൽ (കിട്ടാനുള്ള തുക) payable (കൊടുക്കാനുള്ള തുക) ഇതിന്റെ ഒരു ബാലൻസ് ആയിരിക്കും ഒട്ടുമിക്ക ബിസിനസ്സും.. നമ്മൾ ഇല്ലാത്ത ഒരു അവസ്‌ഥ വന്നാൽ കിട്ടാനുള്ള പണം കിട്ടാതിരിക്കുകയും കൊടുക്കാനുള്ള പണം കൊടുക്കേണ്ടതായും വരും, ഇത്തരം അവസ്ഥ ഒക്കെ കവർ ചെയ്യാനാണ് ഇഷുറൻസ് പരിരക്ഷ എടുക്കേണ്ടത്.

എനിക്ക് എത്ര രൂപയുടെ ഇൻഷുറൻസ് വേണം??, ഒരു സിമ്പിൾ കണക്ക് പറയാം
നിങ്ങളുടെ വാർഷിക വരുമാനം x നിങ്ങൾ എത്ര വർഷത്തിന് ശേഷം ആൺ വിരമിക്കാൻ ഉദ്ദേശിക്കുന്നത് = ഇൻഷുറൻസ് തുക

(35 വയസുള്ള വർഷത്തിൽ 4 ലക്ഷം രൂപ സമ്പാദിക്കുന്ന 60 വയസ്സിൽ വിരമിക്കാൻ ഉദ്ദേശിക്കുന്ന ഒരാൾ 1 കോടി രൂപയുടെ ലൈഫ് കവർ ചെയ്യണം, 25x400000 = 1 CR )

ഓഹോ.. അപ്പോൾ നമ്മൾ ഒരു LIC പോളിസി എടുത്താൽ പ്രശനം തീരും അല്ലെ?? ഇല്ല!! കാരണം LIC എന്ന് പറയുമ്പോൾ നിങ്ങൾ പറയുന്നത് എന്ഡോണ്മെന്റ് പ്ലാനിനെപ്പറ്റിയാണ് (LIC യുടെ തന്നെ ടേം ഇൻഷുറൻസ് പ്ലാൻ ഉണ്ട്, വിശദമായി താഴെ പറയാം.. (ഞാൻ ഈ പോസ്റ്റ് ഇടുന്നത് LIC പോലെ വളരെ മികച്ച റെപ്യൂട്ടേഷൻ ഉള്ള കമ്പനിക്ക് എതിരെ ആണെന്നുള്ള ഫീൽ ഉണ്ടാകാതിരിക്കാനാണ് ഇത് പറയുന്നത്, LIC എന്ന് പറഞ്ഞാൽ ആളുകൾക്ക് പെട്ടെന്ന് മനസിലാകും എന്നതുകൊണ്ട് മാത്രമാണ് ആ പേര് ഉപയോഗിക്കുന്നത്).

എന്താണ് എന്ഡോണ്മെന്റ് പ്ലാൻ, എന്ഡോണ്മെന്റ് പ്ലാൻ എന്ന് പറഞ്ഞാൽ ഒരു തരത്തിലുള്ള സമ്പാദ്യ പദ്ധതിയാണ് ഒപ്പം ചെറിയ ഒരു ലൈഫ് കവറേജ് കൂടെ കിട്ടും!!! അതെ ചെറിയത് (വാർഷിക തുകയുടെ 10 ഇരട്ടിയോളം), മാർക്കറ്റിൽ ഉള്ള പല മ്യൂച്ചൽ ഫണ്ടുകൾക്കും** ഇതേ കവറേജ്‌ കിട്ടും എന്നുള്ളത് പലർക്കും അറിയുകപോലുമില്ല.. എന്ഡോണ്മെന്റ് പ്ലാനിന്‌ ഒരു മെച്യുരിറ്റി പിരിയഡ് ഉണ്ടാകും (10 - 20 വര്ഷം) ഇതിന്റെ അവസാനത്തിൽ ഏകദേശം 6% പലിശനിരക്കിൽ ഉള്ള ഒരു തുക നമുക്ക് ലഭിക്കും. (പല മ്യൂച്ചൽ ഫണ്ടുകളും ആദ്യത്തെ വര്ഷം SIP വഴി ചെയ്യുന്ന തുകയുടെ പ്രതിമാസ അടവിന്റെ 10 ഇരട്ടിയും, രണ്ടാമത്തെ വർഷം മുതൽ 50 ഇരട്ടിയും, മൂന്നാമത്തെ വർഷം മുതൽ 100 ഇരട്ടിയും സൗജന്യമായി വാഗ്‌ദാനം ചെയ്യുന്നുണ്ട്)

https://www.livemint.com/money/personal-finance/mutual-funds-offer-insurance-with-sip-are-they-enough-11587121998470.html

ഒരു ഉദാഹരണം നോക്കാം 25 ലക്ഷം രൂപ എന്ഡോണ്മെന്റ് പ്ലാൻ കവേരെജ് കിട്ടണമെങ്കിൽ വാർഷിക പ്രീമിയം ഏകദേശം 135140 രൂപ നൽകണം 21 വർഷത്തേക്ക്, 21 വര്ഷം കഴിഞ്ഞാൽ ഏകദേശം 5322500 രൂപ റിട്ടേൺ കിട്ടും, വലിയ തുകയായി തോന്നുമെങ്കിലും വെറും 6% മാത്രമേയുള്ളു.. പണപ്പെരുപ്പം (ഇൻഫ്‌ളേഷൻ റേറ്റ്) ഇതിലും കൂടുതൽ ആണ്. ഇത്രയും തുക ഒരു നല്ല മ്യൂച്ചൽ ഫണ്ടിൽ 21 വർഷത്തേക്ക് നിക്ഷേപിച്ചാൽ നിങ്ങൾക്ക് ഏറ്റവും കുറഞ്ഞത് 2 കോടി രൂപയെങ്കിലും കിട്ടും (എന്നെ കൊല്ലാൻ വരണ്ടാ, അതായത് ഇതേ തുക ഒരു സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ ആയി ഞാൻ 21 വര്ഷം ഐസിഐസിഐ പ്രുഡൻഷ്യൽ ലോങ്ങ് term ഫണ്ടിൽ അടച്ചിരുന്നെങ്കിൽ എനിക്ക് ഏകദേശം 2 കോടി 40 ലക്ഷം രൂപ ലഭിക്കുമായിരുന്നു)

REF: https://myinvestmentideas.com/2019/09/best-performing-mutual-funds-in-the-last-20-years/

അതാണ് മുൻപേ പറഞ്ഞത്, ഇൻഷുറൻസ് പ്ലാൻ ഒരു സമ്പാദ്യമാർഗ്ഗമായി കാണരുത് അതിന് മറ്റു വഴികൾ ഉണ്ടെന്ന്…

ഇനി ടേം ഇൻഷുറൻസ് എന്താണെന്ന് നോക്കാം, ആദ്യമേ നമുക്ക് ഇതിനെ നമ്മുടെ വീട്ടിലെ ഒരു സെക്യൂരിറ്റി ഗാർഡ് ആയി ഒന്നുപമിക്കാം, മന്നവേന്ദ്രനെയും ചന്ദ്രേട്ടനെയുമൊക്കെ ഓർമയുണ്ടല്ലോ അല്ലേ.. നമ്മൾ നമ്മുടെ സുരക്ഷക്കായി വീട്ടിൽ ഒരു സെക്യൂരിറ്റി ഗാർഡിനെ വയ്ക്കുന്നു, മാസം ശമ്പളവും കൊടുക്കുന്നു, എന്തെങ്കിലും തരത്തിലുള്ള ഒരു ആക്രമണം ഉണ്ടായാൽ നമ്മളെ അയാൾ സംരക്ഷിച്ചുകൊള്ളും ഇനി അഥവാ ഒരു ആക്രമണവും ഉണ്ടായില്ല എന്ന് കരുതുക, അയാൾക്ക് കൊടുത്ത ശമ്പളം നമ്മൾ തിരിച്ചു ചോദിക്കാൻ പറ്റുമോ (മിക്കവാറും ആക്രമണം അപ്പോൾ ഉണ്ടാകും), അതുപോലെ തന്നെയാണ് ടേം ഇൻഷുറൻസും, ഇതിന്റെ മെച്യുരിറ്റിയിൽ നമുക്ക് പണം തിരികെ ലഭിക്കില്ല പക്ഷേ എന്തെങ്കിലും തരത്തിൽ അപകടമോ ജീവഹാനിയോ ഉണ്ടായാൽ ഒരു വലിയ തുക തന്നെ ഇൻഷുറൻസ് പരിരക്ഷയായി ലഭിക്കും.

ഒരു ഉദാഹരണം നോക്കിയാലോ. എനിക്ക് 1 കോടി രൂപയുടെ ലൈഫ് കവറേജ് (ഗുരുതരമായ രോഗം / അപകടങ്ങൾ എന്നിവയ്ക്കും) പരിരക്ഷ ലഭിക്കാൻ വർഷത്തിൽ ഏകദേശം 13600*** രൂപയാണ് മുടക്കേണ്ടത് ( ആദ്യത്തെ 7 വര്ഷം 97092 രൂപ അടച്ചാൽ പിന്നീടുള്ള 50 വർഷത്തേക്ക് ആദ്യവർഷം മുതൽ 1 കോടി രൂപയുടെ കവറേജ് ലഭിക്കുന്നു, അതായത് 97092x7/50 = 13593 രൂപ, ഇത് ഒരു കമ്പനി വാഗ്‌ദാനം ചെയ്യുന്ന പോളിസി ആണ് ഇത്തരത്തിലുള്ള നിരവധി പോളിസികൾ മാർക്കറ്റിൽ ലഭ്യമാണ്, ഒരു തരത്തിലുള്ള പ്രമോഷനും ഈ പോസ്റ്റിൽ ഉദ്ദേശിക്കാത്തതുകൊണ്ട് കമ്പനിയുടെ പേര് പറയുന്നില്ല, ഈ മേഖലയിൽ ജോലി ചെയ്യുന്ന ഒരു വിദഗ്ദ്ധനായ സുഹൃത്തിന്റെ പേരും നമ്പറും കമന്റിൽ കൊടുക്കുന്നുണ്ട് ആർക്കെങ്കിലും ഇതിനെപ്പറ്റി കൂടുതൽ അറിയണമെങ്കിൽ അദ്ദേഹത്ത ബന്ധപ്പെടാവുന്നതാണ്. (ടാക്സുകൾ ബാധകമാണ് )

ചുരുക്കത്തിൽ നമുക്ക് ഈ രണ്ട് പോളിസികളുടെയും ഗുണവും ദോഷവും ഒന്ന് നോക്കാം

A . 1.3 ലക്ഷം രൂപ വാർഷിക പ്ര്രമിയം അടച്ചാൽ എന്ഡോണ്മെന്റ് പ്ലാനിൽ 25 ലക്ഷം രൂപയുടെ കവറേജ് വർഷാ വര്ഷം ലഭിക്കുന്നു, ഇതേ തുക ടേം ഇൻഷുറൻസ് പദ്ധതിയിൽ 7 വർഷത്തേക്ക് മുടക്കുകയാണെങ്കിൽ 1 കോടി രൂപയുടെ കവറേജ് 50 വർഷത്തേക്ക് ലഭിക്കുന്നു ( 50 വർഷത്തേക്ക് ഇതിനെ വിഭജിക്കുകയാണെങ്കിൽ, fund accrual ഏകദേശം വർഷത്തിൽ 13600 രൂപ അതായത് മാസം ഏകദേശം 1200 രൂപയാണ് നമ്മുടെ ചിലവ് )

B. 1 ലക്ഷം രൂപക്ക് അടുത്ത് മുടക്കിയാൽ എന്ഡോണ്മെന്റ് പ്ലാനിൽ 7 വര്ഷത്തിനുശഷം ഏകദേശം 8.4 ലക്ഷം രൂപ തിരികെ ലഭിക്കും, ടേം ഇൻഷുറൻസ് പ്ലാനിൽ പണം തിരികെ ലഭിക്കില്ല മറിച്ചു അടുത്ത 50 വർഷത്തേക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നു.

C. 1 കോടി രൂപയുടെ പരിരക്ഷ ലഭിക്കാൻ എന്ഡോണ്മെന്റ് പ്ലാനിൽ ഏകദേശം 5 ലക്ഷം രൂപ വർഷത്തിൽ പ്രീമിയം നൽകണം ഇതേ കവേരെജ് ലഭിക്കാൻ ടേം ഇൻഷുറൻസിൽ13600 രൂപ മുടക്കിയാൽ മതി.

ഇപ്പോൾ നിങ്ങളുടെ മനസ്സിൽ വന്ന ഒരു ചോദ്യത്തിന് ഞാൻ ഉത്തരം പറയാം, അത്യാഹിതം സംഭവിക്കാതെ 5 പൈസ കിട്ടാത്ത പരിപാടിക്ക് ആരെങ്കിലും പണം മുടക്കമോ!! YES നിങ്ങൾ മുടക്കാറുണ്ട് പക്ഷേ അത് നിങ്ങളുടെ വാഹനത്തിന് ആണെന്ന് മാത്രം, അപ്പോൾ എന്തുകൊണ്ട് വാഹനത്തെക്കാളും എത്രയോ ഇരട്ടി വിലയുള്ള നിങ്ങളുടെ ജീവന് ഇതേ പരിരക്ഷ നൽകിക്കൂടാ!!

അപ്പോൾ എന്താണ് term ഇൻഷുറൻസ് എന്താണ് എന്ഡോണ്മെന്റ് പ്ലാൻ എന്ന് മനസ്സിലായിക്കാണും എന്ന് കരുതുന്നു..

Disclaimer : ഏകദേശ കണക്കുകൾ ആണ് ഇവിടെ നൽകിയിരിക്കുന്നത്, ഉദാഹരണങ്ങൾ നിങ്ങൾക്ക് മനസിലാക്കാൻ വേണ്ടി നൽകിയതാണ്, നിങ്ങളുടെ ഏജന്റുമായി ബന്ധപ്പെടുമ്പോൾ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാം..

Sreenish Chembon

Related Blogs