അപ്പോൾ നീ വിവാഹിതനായിരുന്നുവെങ്കിലോ?

  • 11/10/2020

അപ്പോൾ നീ വിവാഹിതനായിരുന്നുവെങ്കിലോ?
കവിത : 
അഷ്‌റഫ് കാളത്തോട് 

ചില ബന്ധങ്ങൾ അങ്ങനെയാണ് 
വാക്കുകൾക്ക് വിലയില്ലാത്ത 
ആത്മാർത്ഥത ഒട്ടുമില്ലാത്ത 
പുറം ചിരികളായിമാറും
മരച്ചില്ലയിൽ നിന്നും ഇലകൾ 
കൊഴിഞ്ഞു വീഴും പോലെ 
ബന്ധങ്ങൾ കൊഴിച്ചിടും 
പുതുക്കുവാനാകാതെ സൗഹൃദം 
മുരടിച്ച തെങ്ങുപോലെ മാറും 
ഇവിടെ നീ കണ്ണിലെ 
കൃഷ്ണമണിയാണെന്ന് 
പറഞ്ഞതും..
ഹൃദയം മിടിക്കുന്നത് 
എനിക്ക് വേണ്ടിയാണെന്ന് 
പറഞ്ഞതും പോയ് വാക്ക്
മുള്ളു കൊണ്ട് കൊറിയ 
ഹൃദയത്തിന്റെ കടുത്ത വേദന 
ഓർമ്മപ്പെടുത്തൽ 
എത്രപെട്ടെന്നാണ് സൗഹൃദം 
മരണപ്പെട്ടു പോകുന്നത് 
എത്രപെട്ടെന്നാണ് സ്നേഹം 
ഇല്ലാതാകുന്നത്..
കുറ്റപ്പെടുത്താൻ ഒരു ഇനപോലുമില്ലാത്ത 
നിലയിൽ നീ ഏകാന്ത യാത്ര തുടരുമ്പോൾ..
പിന്നെ ആർക്കു വേണ്ടിയാണ് 
നീ അത് ദാനം ചെയ്യുന്നത് 
അപ്പോൾ നീ വിവാഹിതനായിരുന്നുവെങ്കിലോ?

Related Blogs