മാർച്ച് 8 ലോകമെങ്ങും വനിതാ ദിനമായി ആചരിക്കുകയാണ്.സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയുള്ള ദിനം, വനിതാ ദിനം.“Women in leadership: Achieving an equal future in a COVID-19 world”.ഇതാണ് ഇത്തവണത്തെ വനിതാ ദിന സന്ദേശം.1857 മാര്‍ച്ച് 8ന് ന്യൂയോര്‍ക്കില്‍ വനിതകള്‍ നടത്തിയ അവകാശങ്ങള്‍ക്ക് വേണ്ടിയുളള പ്രക്ഷോഭത്തിന്റെ ചുവട് പിടിച്ചാണ് മാർച്ച് 8 ലോക വനിതാ ദിനമായി ആചരിക്കാൻ തുടങ്ങിയത്. കുറഞ്ഞ വേതനത്തിനെതിരെയും ദീര്‍ഘമായ തൊഴില്‍ സമയത്തിനെതിരെയും സ്ത്രീകൾ നടത്തിയ ആദ്യ ചെറുത്ത് നിൽപ്പായിരുന്നു ഇത് എന്ന് വേണമെങ്കിൽ പറയാം.1910ൽ ഡെന്മാർക്കിലെ കോപ്പൻ ഹേഗനിൽ നടന്ന അന്താരാഷ്ട്ര സ്ത്രീ തൊഴിലാളി കോൺഗ്രസിൽ വെച്ച് ക്ലാരാ സെറ്റ്കിൻ എന്ന ജർമ്മൻ മാർക്സിസ്റ്റ് തത്വചിന്തകയാണ് വനിതാ ദിനം എന്ന ഒരു ആശയം മുമ്പോട്ട് വെച്ചത്. 1911ലാണ് ആദ്യമായി ലോക വനിതാ ദിനം ആഘോഷിച്ചത്. ആസ്ട്രിയയിലും ഡെന്മാർക്കിലും ജർമനിയിലും സ്വിറ്റ്സർലൻഡിലും ആയിരുന്നു ഇത്. എന്നാൽ 1975ലാണ് ഐക്യരാഷ്ട്രസഭ ലോകവനിതാ ദിനത്തെ അംഗീകരിക്കുന്നത്.സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ വനിതാ ദിനം കടന്ന് വരുന്നത് .സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ എന്ന് പറയുന്നത് പോലും മാനക്കേട് ഉണ്ടാക്കുന്ന കാര്യമാണെന്ന് പറയാതിരിക്കാൻ വയ്യ .സ്‌ത്രീ അവൾ ശബ്ദമുയർത്തി സംസാരിക്കാൻ പാടില്ല ,അടക്കത്തോടും ഒതുക്കത്തോടും കൂടി ജീവിക്കണം ,വീട്ടിലെ ജോലികളൊക്കെ കൃത്യമായി ചെയ്ത് തീർക്കണം ,പുരുഷന്റെ സംരക്ഷണയിൽ അവൾ ജീവിക്കണം .ഒരു പെണ്ണിനെക്കുറിച്ചുള്ള മൂല്യ സങ്കല്പങ്ങൾ ഇങ്ങനെയൊക്കെയാണ് .കുട്ടിക്കാലം മുതൽക്കേ ഒരു പെൺകുഞ്ഞിന്റെ മനസ്സിനെ ഇത്തരം ചിന്തകൾ അടിച്ചേൽപ്പിക്കുകയാണ് നമ്മളിൽ പലരും .എന്നിട്ട് സംഭവിക്കുന്നതോ ഇത്തരം മൂല്യങ്ങളുടെ തടവുകാരിയായി മാറുകയാണവൾ .കുടുംബവും സമൂഹവും കൽപ്പിച്ചു തരുന്ന പുരുഷനോടല്ലാതെ മറ്റൊരു വ്യക്തിയോട് സംസാരിച്ചാൽ അവൾ അപഹസിക്കപ്പെട്ടവളാകുന്നു,ഉച്ചത്തിൽ ഒന്ന് സംസാരിച്ചാൽ അഹങ്കാരിയാകുന്നു ,തന്നിഷ്ടക്കാരിയാകുന്നു .എന്നാൽ പിന്നീട് നാം അങ്ങോട്ട് കണ്ടത് സ്ത്രീ മുന്നേറ്റത്തിന്റെ കാലമായിരുന്നു .നീതിക്കായി ,അവകാശത്തിനായി ,സ്വാതന്ത്ര്യത്തിനായി ,സമത്വത്തിനായി ,സ്‌ത്രീ സുരക്ഷയ്ക്കായി .ഇന്ത്യയിൽ ഓരോ ഇരുപത് മിനിറ്റിലും ഒരു സ്ത്രീ ലൈംഗിക അധിക്രമണത്തിന് ഇരയാവുന്നുണ്ട് .അവകാശങ്ങളല്ല എനിക്ക് വേണ്ടത് സുരക്ഷയാണ് .പുറത്തു പോയാൽ വീട്ടിൽ സുരക്ഷിതയായി തിരിച്ചെത്തുമെന്ന ഉറപ്പ് ,പൊതുഇടങ്ങളിൽ ഞാൻ ഭയപ്പെടേൺടേണ്ടതില്ല എന്ന ഉറപ്പ് ,ഞാൻ ജനിച്ചതും ,വളർന്നതും ഇപ്പോൾ ജീവിക്കുന്നതും ഈ നാട്ടിലാണ് എന്റെ രാജ്യമാണിത് .ഇനിയും എനിക്ക് ഇവിടെത്തന്നെയാണ് ജീവിക്കേണ്ടത് .ഭയമില്ലാതെ ...എന്നാൽ ഞാൻ അടങ്ങുന്ന സ്ത്രീ സമൂഹം ഓരോ നിമിഷവും ഭയത്തോടെയാണ് ജീവിക്കുന്നത് .എന്റെ ചുറ്റും അക്രമമാണ് .ചങ്കു പൊള്ളിക്കുന്ന വാർത്തകളാണ് ഓരോ നിമിഷവും എന്നെ തേടിയെത്തുന്നത് .ഉന്നാവും ,ഡൽഹിയും ,ഹൈദരാബാദും ഒന്നുമങ്ങു ദൂരത്തല്ല .ജോലി ചെയ്ത് തളർന്ന് വീട്ടിലേക്ക് പൊത് വാഹനങ്ങളിൽ യാത്ര ചെയ്യ്‌യുംമ്പോൾ ഒന്ന് മയങ്ങാൻ പോലും ഭയമാണെനിക്ക് .വീടെത്തുവോളം എന്റെ നേരെ ഉയർന്നു വരുന്ന കൈകളുണ്ടോ എന്ന് നോക്കിയിരിക്കണം ഞാൻ . ഇന്ന് ഞാൻ സുരക്ഷിതയാണെങ്കിൽ ഇന്നലെ ഞാൻ ഏതോ അതിക്രമത്തെ അതിജീവിച്ചവളാണ് .സ്ത്രീയെ അപമാനിക്കുനടുത്തു ,അവളെ അവഹേളിക്കുന്നടുത്തു പുരോഗതിയില്ലായെന്നു നാം തിരിച്ചറിയണം .”നീ വെറും പെണ്ണാണ് “എന്ന പരാമർശം ഇനി വിലപ്പോവില്ല .അതേ സമയം തന്നെ ഈ ലോകത്തു എനിക്ക് സുരക്ഷിതമായി ജീവിക്കാൻ സൗകര്യങ്ങൾ ഒരുക്കേണ്ടതിന്റെ ഉത്തരവാദിത്വം നിങ്ങൾക്കും കൂടിയാണ് . വിവാഹവും കുട്ടികളെ വളര്‍ത്തലും അടുക്കള ജോലിയും മാത്രമായി ഒതുങ്ങുകയല്ല, മറിച്ച് തങ്ങള്‍ക്ക് തങ്ങളുടേതായ ഇടം കണ്ടെത്തേണ്ടതുണ്ട് ഓരോ സ്ത്രീയ്ക്കും. ഇൻഡ്യാമഹാരാജ്യം എല്ലാവർക്കും തുല്യമായ നീതിയോടെയും അവകാശങ്ങളോടെയും സന്തോഷങ്ങളോടെയും ജീവിക്കാനുള്ളതാണ് .ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയവരും സ്വതന്ത്ര ഇന്ത്യ കെട്ടിപ്പടുത്തവരുമായ മഹാരഥന്മാർ അതിനുവേണ്ടിയാണ് എല്ലാ പൗരന്മാരേയും തുല്യതയോടെ ഉൾക്കൊള്ളുന്ന ഭരണഘടനയും ജനാധിപത്യസംവിധാനങ്ങളും ഉണ്ടാക്കിയുള്ളതാണ് .ജനാധിപത്യവും നീതിപരിപാലനവും ശക്തിപ്പെടുത്താനുള്ള നീതിന്യായവ്യവസ്ഥയെയും ഭരണഘടനമൂല്യങ്ങളോട് പ്രതിബദ്ധതയുള്ള ന്യാധിപസമൂഹത്തെയുമാണ് ഇന്ത്യയിൽ അധികാരവും അക്രമവും വേട്ടയാടുന്ന സ്ത്രീകളടക്കമുള്ള എല്ലാവരും ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്‌യുന്നതു .പ്രതീക്ഷകൾക്ക് ഓരോ തവണയും മങ്ങലേൽക്കുമ്പോൾ നമ്മുടെ ഭരണഘടന കൂടുതൽ കൂടുതൽ ദുർബലമാക്കപ്പെടുകയാണ് .വേട്ടക്കാർ സംരക്ഷിക്കപ്പെടുകയും ഇരകൾ അരക്ഷിതമാക്കപ്പെടുകയും ചെയ്‌യുന്ന ഒരു രാജ്യത്ത് അക്രമവും അനീതിയും മാത്രമാണ് വളരുക .സ്നേഹവും സാഹോദര്യവുമുള്ള സാമൂഹിക,കുടുംബജീവിതമല്ല . സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞ് പുതിയ ഉയരങ്ങള്‍ കീഴടക്കുന്നതിനുള്ള പ്രചോദനമാകട്ടെ ഓരോ വനിതകള്‍ക്കും ഈ വനിതാദിനാഘോഷം. എല്ലാ വനിതകള്‍ക്കും വനിതാ ദിനാശംസകള്‍ നേരുന്നു .റീന ജോബി ,കുവൈറ്റ്
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?