കോവിഡ് മഹാമാരിയുടെ ദുരിതപ്പെയ്ത്തിൽ പകച്ചു നിൽക്കുകയാണ് രാജ്യം .പ്രതിദിന കോവിഡ് നിരക്ക് മൂന്ന് ലക്ഷത്തിനും മുകളിലെത്തിയിരിക്കുന്നു .ലോകത്തു ഇതുവരെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും ഉയർന്ന പ്രതിദിന കണക്ക് .എന്തു കൊണ്ടാണ് ഇത്ര തീവ്രമായി കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിച്ചുവെന്ന ചോദ്യത്തിന് ഏകസ്വരത്തിലെ ഉത്തരം ഭരണ നിർവഹണത്തിന്റെ കുറ്റകരമായ വീഴ്ച്ച എന്നാണ് “ഗാർഡിയൻ “പത്രം റിപ്പോർട്ട് ചെയ്യ്തത് .അതുകൂടാതെ തന്നെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെയും കുംഭമേളയുടെയും പ്രത്യാഘാദവും ,വാക്സിൻ വിതരണത്തിൽ വന്ന പാക പിഴകളും കാരണമായി ഇതിൽ ചൂണ്ടികാണിക്കപ്പെടുന്നു . രാജ്യത്ത് സംജാതമായ ആരോഗ്യ അടിയന്തരാവസ്ഥയുടെ ആഴം തിരിച്ചറിഞ്ഞു പ്രവർത്തിക്കാത്ത ഏക വിഭാഗം രാജ്യത്തെ ഭരണ സംവിധാനമാണെന്നത് ലജ്ജാകരവും അതിലേറെ പ്രതിഷേധാർഹവുമാണ് . കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കുള്ളിൽ പതിനായിരക്കണക്കിന് ആളുകൾ തടിച്ചു കൂടിയ അനേകം റാലികൾ കാണാൻ കഴിഞ്ഞു .രക്ഷകരാകേണ്ട ഭരണവർഗം പീഡകരാകുന്ന സ്ഥിതി വിശേഷത്തിലേക്ക് രാജ്യം കടന്ന് പോയി .രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രാധാനമത്രി പറഞ്ഞ വാക്കുകൾ മുഴുവൻ യുദ്ധത്തിന്റെ മൂർദ്ധന്യത്തിൽ പരാജയം സമ്മതിച്ച പടനായകന്റെതായിരുന്നു . പ്രാണവായു കിട്ടാതെ പ്രജകൾ ഭീതിദമാണ് ഓക്‌സിജൻ ക്ഷാമം .കോവിഡ് ബാധിതരായ അൽപപ്രാണനുകളെ കൊന്ന് കളഞ്ഞ സംഭവങ്ങൾ .ഡൽഹിയിലെ ഏറ്റവും പ്രമുഖമായ ഗംഗാറാം ആശുപത്രിയിൽ 25ഓളം പേർ മരിച്ചത് പ്രാണവായു കിട്ടാതെയാണെന്ന് ആദ്യം സ്ഥിതീകരിക്കുകയും പിന്നീട് ആരുടേയോ സമ്മർദം മൂലമെന്നപോലെ തിരുത്തുകയുമായിരുന്നു അധികൃതർ .കോവിഡിന്റെ പകർച്ച വേഗത്തേക്കാൾ ഇന്ന് ഓരോരുത്തരും വിഹ്വലമാക്കുന്നത് ,ആശുപത്രിയിൽ എത്തിയിട്ട് കാര്യമില്ലെന്ന പച്ചയായ സത്യമാണ് .സഹായ മനസ്സർക്ക് പോലും ഇത്തരം സാഹചര്യങ്ങൾക്ക് മുൻപിൽ നിസ്സഹായരായി നിൽക്കാൻ മാത്രമാണ് കഴിയുന്നത് .ഭരണ സംവിധാനത്തിന്റെ പരാജയം കവർന്നെടുക്കുന്ന എത്രയെത്ര ജീവനുകൾ .ആ സാഹചര്യം മാറി വരാൻ ഇനിയെത്ര നാൾ എടുക്കും ,അതിനു മുൻപ് എന്തൊക്കെ സംഭവിക്കുമെന്ന വലിയ ഉത്കണ്oയാണ് സമൂഹത്തെ ചൂഴ്ന്ന്നിൽക്കുന്നത് . പ്രാണവായുവിന് ഇരന്നു നിൽക്കുന്ന ജനങ്ങൾ .ശ്വാസം കിട്ടാതെ പിടയുന്ന രോഗികൾ .ഇതിന് മുൻപൊരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്ത ദുരന്ത സ്ഥിതിയിലേക്ക് ഡൽഹിയും ,മഹാരാഷ്ട്രയും ,ഗുജറാത്തും അടക്കം കടന്ന് കഴിഞ്ഞു .ഭരണ സംവിധാനത്തിന്റെയും ജനങ്ങളുടെയും കുറ്റകരമായ അലംഭാവത്തിനു ഇപ്പോൾ രാജ്യം കൊടുക്കേണ്ടി വരുന്ന വില എത്രയാണ് ?കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയിൽ സംഭവിക്കാതിരിക്കില്ല എന്ന് വ്യക്തമായിരുന്നു .കോവിഡ് താണ്ഡവമാടിയ പുറം നാടുകളിലെല്ലാം അത് സംഭവിച്ചിട്ടുണ്ട് .ആദ്യം വന്നതിനേക്കാൾ വ്യാപ്‌തി രണ്ടാം തരംഗത്തിന് ഉണ്ടാകുമെന്നും ഇന്ത്യ മുന്നൊരുക്കം നടത്തണമെന്നും രാജ്യത്തെ ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു .അതെല്ലാം ചെവിക്കൊള്ളാതെ കാറ്റിൽ പറത്തുന്ന കാഴ്ച കാണാൻ കഴിഞ്ഞു . കോവിഡ് എന്നു കേട്ട് തുടങ്ങിയ കാലം തൊട്ട് ചർച്ച ചെയ്യപ്പെടുന്നതാണ് വെന്റിലേറ്റർ ,ഓക്സിജൻ ലഭ്യത തുടങ്ങിയവയുടെ ആവശ്യകത .യഥാർത്ഥത്തിൽ ഓക്സിജൻ ക്ഷാമവും വാക്സിനുകളുടെ അപര്യാപ്തതയും ഭരണകൂട പിടിപ്പുകേടിനാൽ സംഭവിച്ചതാണ് .കോവിഡിന്റെ പശ്ചാത്തലത്തിൽ 162 പുതിയ ഓക്സിജൻ പ്ലാന്റുകൾക്കുള്ള നടപടി ക്രമങ്ങൾ ഒക്ടോബറിൽ ആരംഭിച്ചെങ്കിലും പ്രവർത്തന സജ്ജമായത് വിരലിലെണ്ണാവുന്നത് മാത്രമാണ് .അതിലുപരി ഓക്സിജൻ കയറ്റുമതി ചെയ്ത് ലാഭമുണ്ടാക്കുവാൻ കമ്പനികൾക്ക് അവസരം നൽകി .ഈ കാലയളവുകളിൽ ഇന്ത്യ കയറ്റുമതി ചെയ്തത് 9000മെട്രിക് ടൺ ഓക്സിജനാണ് .കോവിഡ് ദുരിതത്തിൽ രക്ഷകരാകേണ്ട ഭരണകൂടം ജനങ്ങൾക്ക് പീഢയാകുന്നത് മരണത്തെപ്പോലെ നിസ്സഹായമായി നോക്കിനിൽക്കാനാണ് രാജ്യത്തിന്റെ വിധി .ജോബി ബേബി, നഴ്സ്,കുവൈറ്റ്
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?