മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഷോക്കേറ്റു; ഗര്‍ഭിണിയായ 17കാരിക്കു ദാരുണാന്ത്യം

  • 25/08/2023

ഒൻപതു മാസം ഗര്‍ഭിണിയായ കൗമാരക്കാരിക്കു ഷോക്കേറ്റ് ദാരുണാന്ത്യം. ബ്രസീലിലെ കാംപിന ഗ്രാൻഡെയിലാണു സംഭവം. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഷോക്കേറ്റാണു മരണം. 


ജെന്നിഫര്‍ കരോലൈൻ എന്നു പേരുള്ള 17കാരിയാണ് അപകടത്തില്‍ മരിച്ചത്. വ്യാഴാഴ്ച രാവിലെയാണു സംഭവം. കുളി കഴിഞ്ഞ ശേഷം എക്‌സ്റ്റൻഷനില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാൻ വയ്ക്കുമ്ബോഴാണു പെണ്‍കുട്ടിക്ക് ഷോക്കേറ്റത്. ജെന്നിഫറിന്റെ കരച്ചില്‍ കേട്ട് ഭര്‍ത്താവ് ഓടിയെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഭാര്യയെ രക്ഷിക്കാനുള്ള നീക്കത്തിനിടെ യുവാവിനും ഷോക്കേറ്റു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ മൊബൈല്‍ അത്യാഹിത പരിചരണ വിഭാഗം പെണ്‍കുട്ടിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഗര്‍ഭസ്ഥശിശുവും മരിച്ചിട്ടുണ്ട്. അപകടത്തില്‍ കാംപിന ഗ്രാൻഡെ പൊലീസ് അന്വേഷണം ആരംഭിച്ചു. 

Related News