10 ദിവസത്തെ തെരച്ചില്‍: ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ലണ്ടന്‍ ബ്രിഡ്ജിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി

  • 25/08/2023

ഇന്ത്യൻ വിദ്യാര്‍ത്ഥിയെ ലണ്ടനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗുജറാത്തി അഹമ്മദാബാദ് സ്വദേശിയായ കുഷ് പട്ടേല്‍ ആണ് മരിച്ചത്. നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.


ഒൻപത് മാസം മുൻപാണ് കുഷ് പട്ടേല്‍ സ്റ്റുഡ‍ന്റ് വിസയില്‍ യുകെയില്‍ എത്തിയത്. ബിസിനസ് മാനേജ് മെന്റ് വിദ്യാര്‍ത്ഥിയായിരുന്നു. പത്ത് ദിവസം മുൻപാണ് കുഷ് പട്ടേലിനെ കാണാതാകുന്നത്. സുഹൃത്തുക്കളാണ് വെംബ്ലി പൊലീസില്‍ പരാതിപ്പെട്ടത്. തുടര്‍ന്നു നടന്ന അന്വേഷണങ്ങള്‍ക്ക് ഒടുവിലാണ് കുഷ് പട്ടേലിന്റെ മൃതദേഹം ലണ്ടൻ ബ്രിഡ്ജിന് സമീപം കണ്ടെത്തിയത്. ഫോണ്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തുന്നത്.

യുവാവ് കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയിരുന്നതായാണ് സുഹൃത്തുക്കള്‍ നല്‍കുന്ന സൂചന. കോഴ്സിന്റെ ട്യൂഷൻ ഫീസ് പോലും നല്‍കാനാവാത്ത അവസ്ഥയിലായിരുന്നു. തുടര്‍ന്ന് ഇന്ത്യയിലേക്ക് തിരിച്ചുപോകാനുള്ള ഒരുക്കത്തിലായിരുന്നു. യാത്രയ്ക്കുള്ള ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. അതിനിടെയാണ് യുവാവിനെ കാണാതാകുന്നത്. 

Related News