അനധികൃത സ്വത്ത് സമ്ബാദനം, നടപടി മുൻ ഡ്രൈവറുടെ പരാതിയില്‍ കെ സുധാകരൻ വിജിലൻസിന് മുന്നില്‍

  • 14/09/2023

കോഴിക്കോട് : അനധികൃത സ്വത്ത് സമ്ബാദന പരാതിയില്‍ കെ സുധാകരന്റെ മൊഴി കോഴിക്കോട് വിജിലൻസ് രേഖപ്പെടുത്തുന്നു. വിജിലൻസ് പ്രത്യേക സെല്‍ എസ്.പി അബ്ദുള്‍ റസാഖിന്റെ നേതൃത്വത്തിലാണ് മൊഴിയെടുക്കുന്നത്. സുധാകരന്റെ മുൻ ഡ്രൈവര്‍ പ്രശാന്ത് ബാബു 2021 ല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്.


കെ. കരുണാകരൻ ട്രസ്റ്റ് രൂപീകരിച്ച്‌ ചിറക്കല്‍ രാജാസ് സ്കൂള്‍ ഏറ്റെടുക്കാൻ വിദേശത്തു നിന്ന് ഉള്‍പ്പടെ പണം പിരിക്കുകയും പിന്നീട് ഈ തുക സുധാകരൻ ചെലവഴിച്ചെന്നുമാണ് പരാതി. ഡിസിസി ഓഫിസ് നിര്‍മിക്കാൻ പിരിച്ച തുക വകമാറ്റി ഉപയോഗിച്ചെന്നും പരാതിയിലുണ്ട്. ഇക്കഴിഞ്ഞ ജൂണ്‍ 10 ന് പ്രശാന്ത് ബാബുവിന്റെ മൊഴി വിജിലൻസ് രേഖപ്പെടുത്തിയിരുന്നു.

ഇതിനു ശേഷമാണ് മൊഴി നല്‍കാൻ സുധാകരന് വിജിലൻസ് നോട്ടീസ് നല്‍കിയത്. സുധാകരെന്റെ ഭാര്യ സ്മിതയുടെ ശമ്ബള വിവരങ്ങള്‍ കണ്ണൂര്‍ കാടാച്ചിറ ഹൈസ്കൂള്‍ പ്രധാന അധ്യാപകനില്‍ നിന്ന് വിജിലൻസ് നേരത്തെ തേടിയിരുന്നു. 

Related News