കേരളത്തിന്റെ സഹകരണ മേഖലയിലേക്ക് കേന്ദ്രത്തിന്റെ കഴുകൻ കണ്ണ്; വിമര്‍ശനവുമായി മുഖ്യമന്ത്രി

  • 23/09/2023

കേരളത്തിലെ സഹകരണ മേഖലയിലേക്ക് കേന്ദ്രത്തിന്റെ കഴുകൻ കണ്ണെന്ന് വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഇവിടുത്തെ നിക്ഷേപം കണ്ട് വല്ലാത്തൊരു ആര്‍ത്തിയാണുള്ളത്. സഹകരണ മേഖലയെ തകര്‍ക്കാൻ നോട്ട് നിരോധനത്തിന്റെ കാലം മുതല്‍ ശ്രമിക്കുന്നു എന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. കോണ്‍ഗ്രസിനെതിരെയും മുഖ്യമന്ത്രി രൂക്ഷഭാഷയില്‍ വിമര്‍ശനമുന്നയിച്ചു.


നവമാധ്യമങ്ങളെ കോണ്‍ഗ്രസ് മോശമായി ഉപയോഗിക്കുന്നുവെന്നും രാഷ്ട്രീയ എതിരാളികളെക്കുറിച്ച്‌ അവമതിപ്പ് ഉണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. സിപിഎം നേതാക്കളുമായി ബന്ധപ്പെട്ട സ്ത്രീകളെയും അധിക്ഷേപിക്കുന്നുെവന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Related News