മുത്തശ്ശനൊപ്പം നടക്കാനിറങ്ങി; മതിലിടിഞ്ഞു വീണ് ഒന്നര വയസുകാരൻ മരിച്ചു

  • 28/09/2023

മതിലിടിഞ്ഞു ശരീരത്തില്‍ വീണ് ഒന്നര വയസുകാരൻ മരിച്ചു. വില്‍സണ്‍-ഗീത ദമ്ബതികളുടെ മകൻ വേദവ് ആണ് മരിച്ചത്. പോത്തമ്ബാടം കാടംകുറിശ്ശിയിലാണ് ദാരുണ സംഭവമുണ്ടായത്. മുത്തശ്ശനൊപ്പം വീടിനു സമീപത്തെ റോഡിലൂടെ നടക്കുന്നതിനിടെയായിരുന്നു അപകടം. ബലക്ഷയമുള്ള മതില്‍ ഇടിഞ്ഞു കുട്ടിയുടെ ശരീരത്തിലേക്കു വീഴുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. 

Related News