ബിജെപിയെ എതിര്‍ക്കാൻ കോണ്‍ഗ്രസ്‌ അറച്ചു നില്‍ക്കുന്നതെന്തിന്' ? പിണറായി

  • 01/10/2023

കണ്ണൂര്‍ : സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷത്തെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയെ എതിര്‍ക്കാൻ കോണ്‍ഗ്രസ്‌ അറച്ചു നില്‍ക്കുകയാണെന്നും ബിജെപിക്ക് ചെറിയ നീരസം പോലും പാടില്ലെന്ന് നിര്‍ബന്ധമുള്ളത് പോലുളള പെരുമാറ്റമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.


കേരളത്തില്‍ ഒരു നിലപാടും അതിര്‍ത്തി കടന്നാല്‍ വേറെ നിലപാടുമാണ് കോണ്‍ഗ്രസിനും ബിജെപിക്കും. എന്തിനാണ് ബിജെപിയെ എതിര്‍ക്കാൻ കോണ്‍ഗ്രസ്‌ അറച്ചു നില്‍ക്കുന്നതെന്ന ചോദ്യമുയര്‍ത്തിയ പിണറായി ഇരുകൂട്ടരും ഇരുമെയ്യെങ്കിലും നമ്മള്‍ ഒന്നല്ലേ എന്ന പോലെയാണെന്നും കുറ്റപ്പെടുത്തി. തലശ്ശേരിയില്‍ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് കാണുന്ന കരുത്തോടെ പാര്‍ട്ടിക്ക് നിലനില്‍ക്കാൻ കഴിയുന്നതില്‍ കോടിയേരി വ്യക്തിപരമായ പങ്ക് വഹിച്ചുവെന്ന് പിണറായി അനുസ്മരിച്ചു. ഒരു വര്‍ഷത്തിനിടെ പലപ്പോഴായി കോടിയേരിയെ ഓര്‍ത്തുപോയിട്ടുണ്ട്. പാര്‍ട്ടിക്ക് മീതെ അല്ല എന്ന കമ്മ്യൂണിസ്റ്റ്‌ ബോധ്യം പുലര്‍ത്തിയ നേതാവാണ് അദ്ദേഹമെന്നും പിണറായി ഓര്‍മ്മിച്ചു.

Related News