മുഖ്യമന്ത്രി ഭരണ കാര്യങ്ങള്‍ വിശദീകരിക്കുന്നില്ല, രാജ് ഭവനിലേക്ക് വരുന്നില്ല: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

  • 02/10/2023

തിരുവനന്തപുരം: മുഖ്യമന്ത്രി ഭരണ കാര്യങ്ങള്‍ വിശദീകരിക്കുന്നില്ലെന്നും രാജ് ഭവനിലേക്ക് വരുന്നില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി ഗവര്‍ണറെ നേരിട്ട് കണ്ട് ഭരണ കാര്യങ്ങള്‍ വിശദീകരിക്കുന്നില്ലെന്നും ഒപ്പിടാത്ത ബില്ലുകളുടെ കാര്യവും മുഖ്യമന്ത്രി ചര്‍ച്ച ചെയ്യുന്നില്ലെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.


ഗവര്‍ണറെ കാര്യങ്ങള്‍ നേരിട്ട് അറിയിക്കേണ്ടത് ഭരണഘടന ഉത്തരവാദിത്വമാണെന്നും ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിചേര്‍ത്തു. നിയമവിരുദ്ധവും സുപ്രീംകോടതി ഉത്തരവുകളെ ചോദ്യം ചെയ്യുന്നതുമായ ബില്ലുകള്‍ എങ്ങനെ ഒപ്പിടുമെന്നും മന്ത്രിമാരും ഉദ്യോഗസ്ഥരും രാജ്ഭവനില്‍ വന്നിട്ട് കാര്യം ഇല്ലെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. 

സര്‍വകലാശാലകളിലെ വിസി അധികാരം കൈപ്പിടിയില്‍ ഒതുക്കാൻ ആണ് സര്‍ക്കാര്‍ ശ്രമമെന്നും പാര്‍ട്ടി പറയും പോലെയാണ് മുഖ്യമന്ത്രി ഭരിക്കുന്നതെന്നും ഗവര്‍ണ്ണര്‍ വിമര്‍ശിച്ചു. നിഷ്പക്ഷത പാലിക്കാത്ത സര്‍ക്കാര്‍ ചെയുന്നത് സത്യപ്രതിജ്ഞ ലംഘനമാണെന്നും കരിവണ്ണൂര്‍ ബാങ്ക് ക്രമക്കേടില്‍ പരാതി ലഭിച്ചാല്‍ വിശദീകരണം തേടുമെന്നും ഗവര്‍ണര്‍ അറിയിച്ചു.

Related News