12-കാരനെ ലെംഗികമായി പീഡിപ്പിച്ച അധ്യാപിക ജാമ്യത്തിലിറങ്ങി വീണ്ടും മെസേജ് അയച്ചു; അറസ്റ്റ്

  • 03/10/2023

ടെന്നിസ: 12 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സ്കൂള്‍ അധ്യാപികയെ വീണ്ടും അറസ്റ്റ് ചെയ്ത് പൊലീസ്. 'നീ ഇതില്‍ ഖേദിക്കും' എന്ന് ഭീഷണി സന്ദേശം അയക്കുകയും വീണ്ടും കുട്ടിയെ സ്നാപ്ചാറ്റ് വഴി പിന്തുടരുകയും ചെയ്തതിനാണ് അറസ്റ്റ്.


38 -കാരിയായ അലിസ മക്കോമണ്‍ ടെന്നിസയിലെ കോവിംഗ്ടണില്‍ വ്യാഴാഴ്‌ചയാണ് വീണ്ടും അറസ്റ്റിലായത്. ഇവര്‍ കുട്ടിക്ക് വീണ്ടും അശ്ലീല ചിത്രങ്ങള്‍ അയച്ചതായും ആരോപണമുണ്ട്. സെപ്തംബര്‍ എട്ടിന്‌അ റസ്റ്റിലായ ശേഷം, 25,000 ഡോളറിന്റെ ബോണ്ട് വ്യവസ്ഥയിലാണ് ഇവര്‍ ജാമ്യത്തിലിറങ്ങിയത്.

മക്കോമണ്‍ കുട്ടിക്ക് പരിചയമില്ലാത്ത ഫോണ്‍ നമ്ബര്‍ ഉപയോഗിച്ചാണ് സന്ദേശമയച്ചത്. കുട്ടിക്ക് ആളെ തിരിച്ചറിയാൻ നേരത്തെ നഗ്നചിത്രങ്ങള്‍ അയക്കുമ്ബോള്‍ അവര്‍ ഉപയോഗിച്ചിരുന്ന പ്രത്യേക കോഡ് പദങ്ങള്‍ ഉപയോഗിച്ചു. വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചു. ഇത്തവണ ഇരയെ സ്വാധീനിക്കല്‍, ഭീഷണിപ്പെടുത്തല്‍, തെളിവ് നശിപ്പിക്കല്‍, ഉപദ്രവിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 

പ്രായപൂര്‍ത്തിയാകാത്ത ഒന്നിലധികം കുട്ടകള്‍ മുൻ അധ്യാപിക തങ്ങളോട് ഇത്തരത്തില്‍ ലൈംഗിക താല്‍പര്യം കാണിക്കുകയും, അടുപ്പം സ്ഥാപിച്ചതായും പരാതി പറഞ്ഞതിന് ശേഷമാണ് ഈ മാസം ആദ്യം അറസ്റ്റ് നടന്നത്. കുട്ടികളെ വീഡിയോ ഗെയിമുകള്‍ കളിക്കാൻ ക്ഷണിക്കുകയും സോഷ്യല്‍ മീഡിയ ആപ്പുകളില്‍ അവരുമായി ബന്ധപ്പെടുകയും ചെയ്തു. തുടര്‍ന്ന് അശ്ലീല ചിത്രങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്തു. നാലാം ക്ലാസില്‍ ഇംഗ്ലീഷ് അധ്യാപികയായിരുന്നു ഇവര്‍. 

മുൻ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി മക്കോമണ്‍ സമ്മതിച്ചിരുന്നു. സ്വകാര്യ ഫോണിലൂടെ സന്ദേശമയച്ചെന്നും കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചെന്നും പൊലീസ് വ്യക്തമാക്കുന്നു. മക്കോമന്റെ ഇത്തരം സ്വഭാവം കണക്കിലെടുത്ത് കൂടുതല്‍ കുട്ടികള്‍ ഇത്തരത്തില്‍ ലൈംഗിക പീഡനത്തിന് ഇരയായിരിക്കാമെന്ന് ഭയക്കുന്നതായും കോവിംഗ്ടണ്‍ പൊലീസ് മേധാവി ഡോണ ടര്‍ണര്‍ പറഞ്ഞു.

Related News