ബാങ്കോക്ക്: ഷോപ്പിംഗ് മാളില്‍ രണ്ട് പേരെ വെടിവച്ചുകൊന്ന പതിനാലുകാരൻ അറസ്റ്റില്‍. ബാങ്കോക്കിലെ നഗരത്തിലെ ഏറ്റവും പ്രശസ്തമായ സിയാം പാരഗണ്‍ മാളിലാണ് വെടിവെപ്പ് നടന്നത്. ചൈന, മ്യാൻമര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് തായ്‌ലൻഡ് പൊലീസ് വിശദമാക്കുന്നത്.
വെടി വയ്പിന് പിന്നാലെ പരസ്പര ബന്ധമില്ലാതെ സംസാരിച്ചുകൊണ്ട് പൊലീസിന് മുന്നില്‍ കീഴടങ്ങുന്ന 14കാരന്‍റെ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ചൊവ്വാഴ്ചയാണ് വെടിവയ്പുണ്ടായത്. പെട്ടന്നുണ്ടായ വെടിവയ്പിന്റെ കാരണമെന്താണെന്ന് ഇനയും വ്യക്തമായിട്ടില്ല. ആറ് പേര്‍ക്കാണ് വെടിവയ്പില്‍ പരിക്കേറ്റിട്ടുള്ളത്.
ഇതില്‍ അഞ്ച് പേരുടെ സ്ഥിതി ഗുരുതരമാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ബേസ്ബോള്‍ തൊപ്പിയും കാക്കി കാര്‍ഗോ പാന്‍റ്സും അണിഞ്ഞെത്തിയ 14കാരന്‍ പെട്ടന്ന് ചുറ്റുമുണ്ടായിരുന്നവര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. വിദേശ സഞ്ചാരികളും സ്വദേശികളും ഒരു പോലെയെത്തുന്ന തിരക്കുള്ള നഗരമായ ബാങ്കോക്കിലുണ്ടായ വെടിവയ്പിനെ പ്രധാനമന്ത്രി ശ്രട്ട താവിസിന്‍ ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്നാണ് പ്രതികരണം വിശദമാക്കുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?