തട്ടമിടാത്തവര്‍ അഴിഞ്ഞാട്ടക്കാരികളാണെന്ന സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കത്തിന്റെ വിവാദ പരാമര്‍ശത്തോട് പ്രതികരിച്ച് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ആ പ്രസ്താവന തികഞ്ഞ നെറികേടാണെന്നാണ് മുസ്ലിംലീഗ് വിശ്വസിക്കുന്നതെന്ന് പിഎംഎ സലാം പറഞ്ഞു. ലീഗ് വിരുദ്ധരും മാധ്യമപ്രവര്‍ത്തകരും സിപിഎമ്മും നടത്തിയ ഗൂഢാലോചനയാണ് തട്ടം വിവാദമെന്ന് പിഎംഎ സലാം പ്രതികരിച്ചു.
ഈ വിവാദ പരാമര്‍ത്തില്‍ വനിതാ കമ്മീഷനിലും പൊലീസ് സ്റ്റേഷനിലും കേസ് നിലനില്‍ക്കുന്നുണ്ട്. പ്രസ്താവന തികഞ്ഞ നെറികേടാണ്. തട്ടമിടാത്തവര്‍ അഴിഞ്ഞാട്ടക്കാരികള്‍ എന്ന് പറയുമ്ബോള്‍ മുസ്ലിങ്ങളല്ലാത്ത മുഴുവൻ സ്ത്രീകളും അഴിഞ്ഞാട്ടക്കാരികളാണെന്നാണോ അര്‍ത്ഥമെന്നും പിഎംഎ സലാം ചോദിച്ചു.
ലീഗ് വിരുദ്ധരും മാധ്യമപ്രവര്‍ത്തകരും സിപിഎമ്മും നടത്തിയ ഗൂഢാലോചനയാണ് തട്ടം വിവാദം. അത് കൊണ്ട് തന്നെ അനില്‍കുമാറിന്റെ പരാമര്‍ശം ചര്‍ച്ച ചെയ്യപ്പെടാതെ പോയി. അവരുടെ ഉദ്ദേശം നടന്നു. അനില്‍ കുമാര്‍ പോയി, പിഎംഎ സലാം ചര്‍ച്ചയിലേക്ക് വന്നുവെന്നും സലാം പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?