കഫ് സിറപ്പ് കഴിച്ച് 200 ഓളം കുട്ടകള്‍ മരിച്ച സംഭവത്തില്‍ കഫ് സിറഫ് കമ്ബനി ഉടമയും സിഇഒയുമടക്കം നാല് പേര്‍ക്ക് ജയില്‍ ശിക്ഷ വിധിത്ത് ഇന്തോനേഷ്യൻ കോടതി. ചുമ മരുന്ന് നിര്‍മ്മാണ കമ്ബനിയായ അഫി ഫാര്‍മയുടെ ഉടമയും ചീഫ് എക്‌സിക്യൂട്ടീവായ ആരിഫ് പ്രസേത്യ ഹരഹാപ്പിയുമടക്കം നാല് പേര്‍ക്കാണ് കോടതി തടവ് ശിക്ഷ വിധിച്ചത്.
തടവ് ശിക്ഷയ്ക്ക് പുറമെ 1 ബില്യണ്‍ ഇന്തോനേഷ്യൻ രൂപ പിഴയുമൊടുക്കണം. കഫ് സിറപ്പ് കഴിച്ച കുട്ടികള്‍ വൃക്കരോഗം ബാധിച്ച് മരിച്ച സംഭവത്തില്‍ ഇന്തോനേഷ്യൻ സര്‍ക്കാരിനെതിരെ മരണപ്പെട്ട കുട്ടികളുടെ മാതാപിതാക്കള്‍ രംഗത്ത് വന്നിരുന്നു.
അഫി ഫാര്‍മ വിഷ പദാര്‍ത്ഥങ്ങള്‍ അടങ്ങിയ കഫ് സിറപ്പുകള്‍ ആണ് ഉല്‍പ്പാദിപ്പിക്കുന്നതെന്നും അവ നിരോധിക്കണമെന്നും കുറ്റക്കാര്‍ക്ക് ഉചിതമായ ശിക്ഷ നല്‍കണമെന്നും ഇന്തോനേഷ്യയിലെ ആരോഗ്യമന്ത്രാലയം 200 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു നിയമ പോരാട്ടം.
2022 ജനുവരി മുതലാണ് ഇന്തോനേഷ്യയില്‍ കുട്ടികളില്‍ വൃക്കരോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മരുന്നുകളില്‍ കാണപ്പെട്ട എഥിലീൻ ഗ്ലൈക്കോള്‍, ഡൈതൈലീൻ ഗ്ലൈക്കോള്‍ എന്നിവയാണ് വൃക്കരോഗത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തല്‍. ചില ഉല്‍പ്പന്നങ്ങളില്‍ ഗ്ലിസറിന് പകരം വില കുറഞ്ഞ മറ്റ് ബദലുകള്‍ ഉപയോഗിച്ചതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?