വിധി ദിനത്തില്‍ കൊലക്കേസ് പ്രതി കോടതിയിലെത്തിയില്ല, മദ്യപിക്കാൻ പോയെന്ന് മറുപടി

  • 29/11/2023

കൊലക്കേസ് പ്രതി വിധി പറയുന്ന ദിവസം മദ്യപിക്കാനായി മുങ്ങി. മംഗലപുരം സ്വദേശിയായ ബൈജുവാണ് വിധി പറയുന്ന ദിവസം കോടതിയില്‍ ഹാജരാകാതിരുന്നത്. പ്രതി ഹാജരാക്കാത്തതിനെ തുടര്‍ന്ന് വഞ്ചിയൂര്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചു.

തുടര്‍ന്ന് അന്വേഷിച്ചെത്തിയ മംഗലപുരം പൊലീസാണ് പ്രതിയെ മദ്യപിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. വിധിക്ക് മുമ്ബായി മദ്യപിക്കാൻ പോയതായിരുന്നുവെന്നും അതിനാലാണ് കോടതിയിലെത്താതിരുന്നതെന്നുമായിരുന്നു ബൈജുവിന്റെ മറുപടി. ബൈജുവിനെ നാളെ കോടതിയില്‍ ഹാജരാക്കും.

Related News