യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധത്തിന് എതിരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്നെ കരിങ്കോടി കാണിച്ചവരെ താൻ കൈവീശിക്കാണിക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വണ്ടിയുടെ മുന്നില്‍ ചാടി ജീവന്‍ കളയാന്‍ നോക്കരുതെന്നും പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിക്കുന്നു. കരിങ്കൊടി കാണിക്കുന്നതൊക്കെ അവരവരുടെ അവകാശത്തില്‍പ്പെട്ടതാണ്. ഞങ്ങള്‍ക്ക് അതില്‍ പ്രശ്‌നമൊന്നുമില്ല. ഞങ്ങള്‍ പറഞ്ഞതെന്താ, വെറുതെ ബസ്സിന്റെ മുന്‍പില്‍ ചാടി ജീവന്‍ കളയാന്‍ നോക്കരുത്. ആ ബസിന്റെ മുന്നില്‍ ചാടുന്നത് കണ്ടപ്പോള്‍ ചിലര്‍ അവരെ തള്ളിമാറ്റി. അല്ലെങ്കില്‍ അപകടം പറ്റും. അത് മാതൃകാപരമായ നടപടി അല്ലേ.- മുഖ്യമന്ത്രി പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?