തെരഞ്ഞെടുപ്പ് തോല്‍വി: കോണ്‍ഗ്രസിന്റെ കേരളത്തിലെ കണക്കുകൂട്ടലും തെറ്റി, രാഹുലിന്റെ പ്രഭാവത്തിനും മങ്ങല്‍

  • 03/12/2023

നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തില്‍ ഉണ്ടാക്കുക ചെറുതല്ലാത്ത ചലനങ്ങള്‍. കര്‍ണ്ണാടകയ്ക്ക് പിന്നാലെ സെമിയിലും വിജയം നേടി ആത്മവിശ്വാസത്തോടെ കേരളത്തില്‍ 2019 ആവര്‍ത്തിക്കാമെന്ന കോണ്‍ഗ്രസ് കണക്കുകൂട്ടലാണ് തെറ്റിയത്. ബിജെപിയോട് ഏറ്റുമുട്ടി ജയിക്കാൻ ഇപ്പോഴും കോണ്‍ഗ്രസിന് കരുത്തില്ലെന്ന പ്രചാരണം, സിപിഎം ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ട് ശക്തമാക്കും.

ബിജെപിയില്‍ നിന്നും കര്‍ണ്ണാടക പിടിച്ചപ്പോള്‍, പാര്‍ട്ടി തിരുച്ചുവരുന്നുവെന്നായിരുന്നു കോണ്‍ഗ്രസ് പറഞ്ഞത്. അയല്‍ സംസ്ഥാനത്തെ ജയം കേരളത്തിലും കോണ്‍ഗ്രസ്സിനും യുഡിഎഫിനും നല്‍കിയത് വലിയ ആത്മവിശ്വാസമായിരുന്നു.

Related News