'പുഴയോരത്തെ മദ്യപാനം ചോദ്യം ചെയ്തു'; തൃശൂരില്‍ പുലക്കാട്ടുക്കര സ്വദേശിയെ വീട്ടില്‍ നിന്ന് പിടിച്ചിറക്കി മര്‍ദ്ദിച്ചു

  • 26/12/2023

തൃശൂര്‍ പുലക്കാട്ടുക്കരയില്‍ ലഹരി സംഘത്തിന്റെ ആക്രമണം. പുലക്കാട്ടുക്കര സ്വദേശി വിനുവിനെ വീട്ടില്‍ നിന്ന് പിടിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ചത്. പുഴയോരത്തെ മദ്യപാനം ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമായതെന്ന് വിനു പറയുന്നു. വിനുവിനെ റോഡിലിട്ട് തല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. 

പെണ്‍ മക്കളുമൊത്ത് പുഴയില്‍ കുളിക്കാൻ ചെന്നപ്പോഴാണ് വിനു ലഹരി സംഘത്തെ ചോദ്യം ചെയ്തത്. ഇതിന്റെ പ്രതികാരമെന്നോണമാണ് വിനുവിനെ വീട്ടില്‍ നിന്നിറക്കി മര്‍ദ്ദിച്ചത്. സംഘത്തില്‍ പതിനഞ്ചു പേരുണ്ടായിരുന്നു. വിനുവിന്റെ മകളുടേയും സഹോദര പുത്രിയുടേയും മാല പൊട്ടിച്ചതായും പരാതി ഉയരുന്നുണ്ട്. അതേസമയം, മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ സംഭവത്തില്‍ പൊലീസ് കേസെടുത്തു. 

Related News