കോട്ടയം പാമ്ബാടിയില്‍ ബാറിലെ ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുളിക്കല്‍ കവല സ്വദേശി ബിനില്‍ മാത്യു , മണിമല സ്വദേശി അരുണ്‍ ടി.എസ് എന്നിവരെയാണ് പാമ്ബാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ കഴിഞ്ഞ ദിവസം പാമ്ബാടി കാളച്ചന്ത ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ബാറിലെ ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു എന്നാണ് കേസ്.
ബാറില്‍ എത്തിയ ഇവര്‍ ഇവിടെ വച്ച് ബഹളം വയ്ക്കുകയും ബാറിലെ കസേരകള്‍ മറ്റും തല്ലിയൊടിക്കുകയുമായിരുന്നു.ഇത് ബാറിലെ ജീവനക്കാരന്‍ ചോദ്യം ചെയ്യുകയും ഇവരോട് ഇവിടെനിന്ന് പോകുവാൻ പറയുകയുമായിരുന്നു. ഇതിലുള്ള വിരോധം മൂലം ഇവര്‍ സംഘംചേര്‍ന്ന് ഇയാളെ മര്‍ദ്ദിക്കുകയും കയ്യിലിരുന്ന ബിയര്‍ കുപ്പി കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?