കണ്ണടയെടുക്കാന്‍ തിരികെ കയറി, ട്രെയിനില്‍ നിന്ന് ചാടിയിറങ്ങുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

  • 19/01/2024

സ്റ്റേഷനില്‍ ഇറങ്ങുന്നതിനിടെ, ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ വീണ് യുവാവ് മരിച്ചു. കോട്ടയം പുതുപ്പള്ളി സ്വദേശി അഞ്ചേരി ഇടശ്ശേരിക്കുന്നേല്‍ ദീപക് ജോര്‍ജ് വര്‍ക്കി (25) ആണ് മരിച്ചത്. മറന്നുവെച്ച കണ്ണടയെടുക്കാനായി വീണ്ടും ട്രെയിനിലേക്ക് കയറിയ യുവാവ് തിരികെ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയ്ക്കാണ് സംഭവം.പുനെ - കന്യാകുമാരി എക്സ്പ്രസ് ട്രെയിനില്‍ നിന്നിറങ്ങിയ യുവാവ് കണ്ണടയെടുക്കാനായി വീണ്ടും തിരികെ കയറി. അതിനിടെ ട്രെയിന്‍ മുന്നോട്ട് നീങ്ങിയപ്പോള്‍ ചാടിയിറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Related News