മരിക്കുന്നതിന് മുന്‍പ് സ്വന്തം രഹസ്യം വെളിപ്പെടുത്താനുള്ള ക്യാൻസർ രോഗിയുടെ ആഗ്രഹത്തില്‍ പുറത്ത് വന്നത് 50 വർഷത്തോളം രാജ്യം മുഴുവൻ തേടിയ കൊടും കുറ്റവാളിയെ. ജപ്പാനിലെ ടോക്കിയോയിലാണ് സംഭവം. ക്യാൻസർ ബാധിച്ച് മരണത്തെ മുഖാമുഖം കണ്ട 70 കാരനാണ് സ്വന്തം പേരില്‍ മരണത്തിന് ശേഷം അറിയപ്പെടണമെന്നും പൊലീസിനെ വിളിക്കാനും ആവശ്യപ്പെട്ടത്. ആശുപത്രിയില്‍ നിന്ന് നല്‍കിയ വിവരത്തേ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ആശുപത്രി കിടക്കയിലുള്ള ആളെ തിരിച്ചറിഞ്ഞതോടെ അമ്ബരന്നു.
1970ല്‍ ജപ്പാനെ മുഴുവൻ ഭീതിയിലാക്കിയ ബോംബ് സ്ഫോടനത്തിലെ പ്രതിയാണ് 50 വർഷത്തോളം ഒളിവില്‍ കഴിഞ്ഞ ശേഷം മരണക്കിടക്കയില്‍ പൊലീസിന് മുന്നിലെത്തിയത്. സതോഷി കിരിഷ്മ എന്ന തീവ്രവാദിയെയാണ് കഴിഞ്ഞ ദിവസം ജപ്പാൻ പൊലീസ് ആകസ്മികമായി പിടികൂടിയത്. നാല് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം തിങ്കളാഴ്ചയാണ് ഇയാള്‍ മരണത്തിന് കീഴടങ്ങിയത്. ഡിഎൻഎ ടെസ്റ്റുകള്‍ അടക്കമുള്ളവയില്‍ നിന്നാണ് ഇയാളുടെ വ്യക്ത്വിത്വം പൊലീസ് സ്ഥിരീകരിച്ചത്. എന്നാല്‍ മരിച്ചയാ സതോഷി കിരിഷ്മ ആണെന്ന് പൊലീസ് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.
1954ല്‍ ജനിച്ച സതോഷി ടോക്കിയോ സർവ്വകലാശാലയിലെ വിദ്യാർത്ഥിയായിരുന്നു. ഈ കാലത്താണ് തീവ്രവാദ ഗ്രൂപ്പുകളിലേക്ക് സതോഷി ആകർഷിതനാവുന്നത്. ഈസ്റ്റ് ഏഷ്യ ആന്റി ജപ്പാൻ ആംഡ് ഫ്രൊണ്ട് എന്ന തീവ്രവാദ സംഘത്തില്‍ അംഗമായ സതോഷി 1970 നിരവധി ജാപ്പനീസ് കമ്ബനികളില്‍ സ്ഫോടനങ്ങള്‍ നടത്തി, രാജ്യത്തെ അരക്ഷിതാവസ്ഥയിലാക്കിയിരുന്നു. 8 പേർ കൊല്ലപ്പെടുകയും 200ഓളം പേർ 1975 പേർക്ക് 1975ല്‍ നടന്ന സ്ഫോടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സതോഷിക്ക് ഈ സ്ഫോടനങ്ങളില്‍ പങ്കുണ്ടെന്ന് വ്യക്തമായതിന് പിന്നാലെ പൊലീസ് തെരച്ചില്‍ ഊർജ്ജിതമാക്കിയെങ്കിലും കണ്ടെത്താനായിരുന്നില്ല. സ്ഫോടനം നടത്തിയ പത്തംഗ സംഘത്തിലെ പിടികിട്ടാപ്പുള്ളിയും സതോഷിയായിരുന്നു. ഫോണ്‍, ആരോഗ്യ ഇൻഷുറൻസ്, ശമ്ബള രസീത് അടക്കമുള്ളവ ഒഴിവാക്കിയാണ് സതോഷി ഒളിവ് ജീവിതം നയിച്ചിരുന്നതെന്നാണ് പൊലീസിനോട് വ്യക്തമാക്കിയത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?