'കള്ളക്കേസില്‍ കുടുക്കിയതിന്റെ കാരണം അറിയണം'; ഷീല വ്യാജക്കേസില്‍ അറസ്റ്റിലായിട്ട് ഒരു വര്‍ഷം

  • 05/02/2024

വ്യാജ ലഹരിക്കേസില്‍ തന്നെ കുടുക്കിയതിന്റെ കാരണം വ്യക്തമായി അറിയണമെന്ന് ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണി.കള്ളക്കേസില്‍ അറസ്റ്റിലായിട്ട് ഒരു വര്‍ഷം തികയുന്ന വേളയിലാണ് പ്രതികരണം. മരുമകളുടെ ബംഗളൂരുവിലെ സഹോദരിയാണ് ആസൂത്രണത്തിന് പിന്നിലെന്ന് ഷീല ആരോപിച്ചു. ഈ യുവതിയുടെ സുഹൃത്ത് തൃപ്പുണിത്തുറ സ്വദേശി നാരായണദാസിനെ എക്‌സൈസ് ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തിരുന്നു. 

കഴിഞ്ഞ ദിവസമാണ് ഷീല സണ്ണിയെ വ്യാജ ലഹരിമരുന്നു കേസില്‍ കുടുക്കിയ സംഭവത്തില്‍, എക്സൈസിനു തെറ്റായ വിവരം നല്‍കിയ ആളെ കണ്ടെത്തിയത്. തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി നാരായണദാസാണ് ഷീല സണ്ണിയുടെ കൈവശം ലഹരിമരുന്ന് ഉണ്ടെന്ന് എക്സൈസിന് വിവരം നല്‍കിയതെന്നാണ് കണ്ടെത്തല്‍. എല്‍എസ്ഡി സ്റ്റാംപ് കൈവശം വച്ചെന്ന കേസില്‍ 72 ദിവസമാണ് ഷീലാ സണ്ണി ജയിലില്‍ കഴിഞ്ഞത്.

Related News