ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കും; സിപിഎം സമിതിയില്‍ തീരുമാനം

  • 11/02/2024

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാനത്ത് രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശിക നല്‍കാന്‍ സിപിഎം സംസ്ഥാന സമിതിയുടെ തീരുമാനം. സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെ ആറുമാസത്തെ സാമൂഹിക ക്ഷേമ പെന്‍ഷന്‍ ഇപ്പോള്‍ കുടിശികയാണ്. ഇതില്‍ രണ്ടുമാസത്തേത് കൊടുക്കാനാണ് തീരുമാനമായത്. ജനങ്ങളുടെ പ്രതിഷേധം അതോടെ കുറയുമെന്നാണു സംസ്ഥാന സമിതിയുടെ കണക്കുകൂട്ടല്‍.

അതിനിടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഏതു നിമിഷവും ഉണ്ടാവുമെന്നിരിക്കെ, സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് സിപിഎം കടന്നതായാണ് സൂചന. അടുത്ത സംസ്ഥാന സെക്രട്ടേറിയറ്റില്‍ സ്ഥാനാര്‍ഥി ചര്‍ച്ച നടക്കുമെന്നാണു റിപ്പോര്‍ട്ട്. ഈ മാസം 16നാണ് സിപിഎം സെക്രട്ടേറിയറ്റ് ചേരുക. 

Related News