ഒന്‍പതാം ക്ലാസുകാരന്‍ ഓടിച്ച ബൈക്കിടിച്ച്‌ കാല്‍നട യാത്രക്കാരന്‍ മരിച്ചു

  • 14/02/2024

കുമ്ബളയില്‍ ഒന്‍പതാം ക്ലാസുകാരന്‍ ഓടിച്ച ബൈക്കിടിച്ച്‌ കാല്‍നട യാത്രക്കാരന്‍ മരിച്ചു. അംഗഡിമൊഗര്‍ സ്വദേശി അബ്ദുള്ളയാണ് മരിച്ചത്. 60 വയസായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടി ഡ്രൈവറുടെ രക്ഷിതാക്കള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

പതിനെട്ടുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ വാഹനവുമായി നിരത്തിലിറങ്ങി പിടിയിലായാല്‍ രക്ഷിതാക്കളുടെപേരില്‍ കേസെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. എന്നിട്ടും നിരവധി നിയമലംഘനങ്ങളാണ് നടക്കുന്നത്. 

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുകയോ നിയമലംഘനം നടത്തുകയോ ചെയ്താല്‍ വാഹനം നല്‍കിയ രക്ഷിതാവിന്/വാഹന ഉടമയ്ക്ക് 25,000 രൂപ പിഴയും മൂന്നുവര്‍ഷം തടവും ലഭിക്കും. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഒരുവര്‍ഷത്തേക്ക് റദ്ദാക്കും. വാഹനം ഓടിച്ച കുട്ടിക്ക് ഏഴുവര്‍ഷം കഴിഞ്ഞ് മാത്രമേ ലൈസന്‍സിന് അപേക്ഷിക്കാന്‍ പറ്റൂ. അതായത് 18 വയസ്സായാലും ലൈസന്‍സ് കിട്ടില്ല. മോട്ടോര്‍ വാഹനനിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ ഭേദഗതികള്‍ 2019-ലാണ് നിലവില്‍ വന്നത്.

Related News