വന്യജീവി ആക്രമണം നേരിടുന്ന വയനാട് ജില്ലയുമായി വനാതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് രാഹുല്‍ ഗാന്ധി എംപി. അന്തർ സംസ്ഥാന വനാതിർത്തിയിലെ ജനവാസ കേന്ദ്രങ്ങളില്‍ വന്യജീവികള്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് പാലിക്കേണ്ട മുൻകരുതലുകള്‍ സംബന്ധിച്ച് തമിഴ്നാട്- കർണ്ണാട അധികൃതരുമായി ചർച്ച നടത്തിയതായും ഔദ്യോഗിക തലത്തില്‍ അന്തർ സംസ്ഥാന സർക്കാറിന് കത്ത് നല്‍കാനും ജില്ലാ കളക്ടർക്ക് രാഹുല്‍ ഗാന്ധി എം.പി നിർദേശം നല്‍കി.
ജില്ലയില്‍ വന്യജീവി ആക്രമണത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുള്ള സാമ്ബത്തിക സഹായം ഒരു മാസത്തിനകം തന്നെ നല്‍കാൻ റവന്യൂ - വനം വകുപ്പുകള്‍ ഇടപെടല്‍ നടത്തണമെന്നും എം.പി പറഞ്ഞു. ജില്ലയില്‍ കാട്ടാന ആക്രമണത്തില്‍ മരണപ്പെട്ടവരുടെ വീട് സന്ദർശിച്ച് തോല്‍പ്പെട്ടി, പുളിഞ്ഞാല്‍ എന്നിവിടങ്ങളില്‍ കാട്ടാനാക്രമണത്തില്‍ മരണപ്പെട്ടവരുടെ കുടുംബാഗംങ്ങളെ നേരില്‍ കണ്ട ശേഷം കല്‍പ്പറ്റ പി.ഡബ്ല്യൂ ഡി റസ്റ്റ് ഹൗസില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
മാനന്തവാടി ഗവ മെഡിക്കല്‍ കോളെജില്‍ വന്യ മൃഗങ്ങളുടെ ആക്രമണത്തില്‍ ചികിത്സക്ക് എത്തുന്നവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കണം. വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ ക്യാമറ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കാൻ അധികൃതർക്ക് എം.പി നിർദ്ദേശം നല്‍കി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?