കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് കോണ്‍ഗ്രസായിരുന്നവര്‍ നാളെയും കോണ്‍ഗ്രസായിരിക്കുമെന്ന് എങ്ങനെ വിശ്വസിക്കുമെന്നും ഇത്രയും നാണം കെട്ട പാര്‍ട്ടി വെറെയുണ്ടോയെന്നും പിണറായി വിജയൻ ചോദിച്ചു. പത്മജ വേണുഗോപാലിന്‍റെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം തുടര്‍ന്നത്. എത്രയോ പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് പോകുന്നു. ഒരു സംസ്ഥാന ഭരണം കോണ്‍ഗ്രസിന് കൊടുത്താല്‍, കോണ്‍ഗ്രസ് അത് ബിജെപിക്ക് കൊടുക്കും. ഇങ്ങനെ ഒരു നാണം കെട്ട പാർട്ടി ഉണ്ടോ?.
കോണ്‍ഗ്രസിനെ ജയിപ്പിച്ചാല്‍ കോണ്‍ഗ്രസായി നില്‍ക്കുമോ?. ബിജെപിയായി മാറില്ലേ? വേണമെങ്കില്‍ ബിജെപിയാകും എന്ന് പറഞ്ഞത് കെ.സുധാകരനാണ്. ഇപ്പോള്‍ എന്തായി?. രണ്ട് പ്രധാന നേതാക്കളുടെ മക്കള്‍ ബിജെപിയില്‍ പോയി. ഇനി എത്ര പേര് പോകാൻ ഉണ്ടെന്നും പിണറായി വിജയൻ പരിഹസിച്ചു. എത്രപേർ വിലപേശല്‍ നടത്തുന്നുണ്ടാകും? ഇന്ന് കോണ്‍ഗ്രസ് ആയവർ നാളെ കോണ്‍ഗ്രസ് ആയിരിക്കും എന്ന് എങ്ങനെ വിശ്വസിക്കും? ജനാധിപത്യം സംരക്ഷിക്കുന്നതിന് പാർലമെന്‍റില്‍ എല്‍ഡിഎഫ് വേണമെന്നും പിണറായി വിജയൻ പറഞ്ഞു.
വന്യജീവി ആക്രമണം ശരിയായി പരിഹരിക്കണം എങ്കില്‍ വന്യജീവി നിയമങ്ങളില്‍ മാറ്റം വേണം. ഇന്ദിര ഗാന്ധിയുടെ കാലത്താണ് ഈ നിയമങ്ങള്‍ ഉണ്ടാക്കിയത്. ജയറാം രമേശ് അത് കൂടുതല്‍ ശക്തമാക്കി. ഈ നിയമങ്ങള്‍ ഭേദഗതി ചെയ്യണം എന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അത് പറ്റില്ലെന്നാണ് കേന്ദ്രമന്ത്രി പറയുന്നത്. ഇന്നത്തെ അവസ്ഥക്ക് കാരണം കോണ്‍ഗ്രസും ബിജെപിയും കോണ്‍ഗ്രസ് കൊണ്ടുവന്ന നിയമം ബിജെപി സംരക്ഷിക്കുന്നു. ഇവിടെ മനുഷ്യന് വിലയില്ലാത്ത അവസ്ഥയാണ്. മനുഷ്യന് പ്രാധാന്യം നല്‍കിയുള്ള ഭേദഗതി വേണം. 18പേരില്‍ ആരെങ്കിലും ഭേദഗതിക്കായി പാർലമെന്‍റില്‍ വാദിച്ചോ? വയനാട് എംപി രാഹുല്‍ ഗാന്ധി ഒരു തവണ എങ്കിലും ഇക്കാര്യം പാർലമെന്റില്‍ ഉന്നയിച്ചോ? സംസ്ഥാന സർക്കാർ പരിധിക്കുള്ളില്‍ നിന്ന് എല്ലാം ചെയ്യുന്നുണ്ട്. പക്ഷേ നിയമഭേദതിയാണ് ആവശ്യം. ഏതെങ്കിലും ഘട്ടത്തില്‍ ഇസ്രായേലിനെ പിന്തുണച്ച ചരിത്രം ഉള്ള ആള്‍ അല്ല പന്ന്യൻ രവീന്ദ്രനെന്നും പിണറായി വിജയൻ ഫറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?