മാസ്റ്റര്‍ പ്ലാനോ സര്‍ക്കാര്‍ ഉത്തരവോ ഇല്ലാതെയാണ് സംസ്ഥാനത്ത് ഫ്ലോട്ടിംഗ് ബ്രിഡ്ജ് പദ്ധതി നടപ്പാക്കിയതെന്ന് സമ്മതിച്ച് വിനോദ സഞ്ചാര വകുപ്പ്. കരാര്‍ കമ്ബനികളുടെ തെരഞ്ഞെടുപ്പിന് മാത്രമല്ല സുരക്ഷ സംവിധാനങ്ങള്‍ സംബന്ധിച്ചും പ്രത്യേക മാനദണ്ഡങ്ങളൊന്നും തയ്യാറാക്കിയിരുന്നില്ലെന്നാണ് വിനോദ സഞ്ചാര വകുപ്പ് വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയില്‍ വ്യക്തമാക്കുന്നത്.
ഒരു വിനോദ സഞ്ചാര ഉത്പന്നം എന്ന നിലയില്‍ സഞ്ചാരികള്‍ക്ക് പുതിയ അനുഭവം നല്‍കാൻ ലക്ഷ്യമിട്ടെന്ന വലിയ പ്രഖ്യാപനവുമായാണ് സംസ്ഥാന ടൂറിസം വകുപ്പ് ഫ്ലോട്ടിംഗ് ബ്രിജ്ജുകളെ പരിചയപ്പെടുത്തിയത്.പുതിയ പദ്ധതിയെന്നോണം കൊട്ടിഘോഷിച്ചായിരുന്നു ഉദ്ഘാടനവും. ബേക്കല്‍ റിസോര്‍ട്സ് ഡെവലപ്മെന്റ് കോര്‍പറേഷന്റെ മേല്‍നോട്ടത്തില്‍ കാസര്‍കോട്ടും മറ്റ് ജില്ലകളില്‍ ഡിടിപിസിയുടെ ചുമതലയിലും ആണ് ഫ്ലോട്ടിംഗ് ബ്രിഡ്ദുകള്‍ സ്ഥാപിച്ചിട്ടുള്ളത്.
പദ്ധതി വൻ നേട്ടമെന്ന് പ്രചരിപ്പിക്കുമ്ബോഴും ടെണ്ടര്‍ നടപടികളിലോ കമ്ബനികളുടെ തെരഞ്ഞെടുപ്പിലോ പ്രത്യേകിച്ച് ഒരു ഉത്തരവാദിത്തവും ടൂറിസം വകുപ്പ് എടുത്തിട്ടില്ല. മാസ്റ്റര്‍ പ്ലാനില്ല. പാരിസ്ഥിതിക ഘടകള്‍ങ്ങള്‍ പരിശോധിക്കാനോ പദ്ധതിക്ക് പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ ഉറപ്പാക്കാനോ ശ്രമിച്ചിട്ടില്ല. സുരക്ഷ ഉറപ്പാക്കാൻ എന്ത് നടപടി ഉണ്ടെന്ന ചോദ്യത്തിന് സുരക്ഷാ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്ന കാര്യം പരിഗണനയില്‍ എന്നുമാത്രമാണ് മറുപടി
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?